പ്രതിസന്ധികളെ അതിജീവിച്ച് വിന്‍ഡീസ് സ്വന്തമാക്കിയത് മൂന്ന് കിരീടങ്ങള്‍

Update: 2017-02-18 21:10 GMT
Editor : admin
പ്രതിസന്ധികളെ അതിജീവിച്ച് വിന്‍ഡീസ് സ്വന്തമാക്കിയത് മൂന്ന് കിരീടങ്ങള്‍

അണ്ടര്‍ 19 ലോകകപ്പിന് പിറകെ ട്വന്റി-20 വനിതാ, പുരുഷ ലോകകപ്പുകള്‍ വെസ്റ്റ് ഇന്‍ഡീസ് സ്വന്തമാക്കിയത് പ്രതിസന്ധികളെ അതിജീവിച്ച്

അണ്ടര്‍ 19 ലോകകപ്പിന് പിറകെ ട്വന്റി-20 വനിതാ, പുരുഷ ലോകകപ്പുകള്‍. ഏറെ പ്രതിസന്ധികളെ അതിജീവിച്ചാണ് വെസ്റ്റിന്‍ഡീസ് സുപ്രധാനമായ മൂന്ന് കിരീടങ്ങള്‍ സ്വന്തമാക്കിയത്. പ്രതിസന്ധികള്‍ക്ക് പ്രധാന കാരണമാകട്ടെ വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡും.

അണ്ടര്‍ 19 ലോകകപ്പ് കിരീടത്തോടെയാണ് വിന്‍ഡീസ് ഈ വര്‍ഷം തുടങ്ങിയത്. ഫൈനലില്‍ അഞ്ച് വിക്കറ്റിന് ഇന്ത്യയെ പരാജയപ്പെടുത്തി അവര്‍ കന്നിക്കിരീടം നേടി. ഇപ്പോഴിതാ ട്വന്റി-20 ലോകപ്പില്‍ പുരുഷ, വനിതാ ടീമുകളും കിരീടം ചൂടിയിരിക്കുന്നു. അതും ഇന്ത്യന്‍ മണ്ണില്‍. വനിതാ ടീം ഫൈനലില്‍ ആസ്ത്രേലിയയെ ആണ് പരാജയപ്പെടുത്തിയതെങ്കില്‍ ഇംഗ്ലണ്ടിനെ തകര്‍ത്താണ് പുരുഷ ടീം വിജയികളായത്. രണ്ടിനും സാക്ഷിയായത് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ്.

Advertising
Advertising

വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡില്‍ നേരിടുന്ന കടുത്ത പ്രതിസന്ധികളെ അതിജീവിച്ചാണ് താരങ്ങള്‍ ഇതെല്ലാം സ്വന്തമാക്കിയത്. ക്രിക്കറ്റ് ബോര്‍ഡിന്റെ വേതന വ്യവസ്ഥയോട് കളിക്കാര്‍ക്ക് അമര്‍ഷമാണ്. നിലവിലെ മാച്ച് ഫീസ് ഇരട്ടിയാക്കണമെന്ന ആവശ്യത്തില്‍ ബോര്‍ഡിനും കളിക്കാര്‍ക്കുമിടയില്‍ കലഹം പതിവാണ്. ലോകകപ്പിനായി ഇന്ത്യയിലേക്കെത്തിയപ്പോള്‍ സുനില്‍ നരെയന്‍, കീറോണ്‍ പൊള്ളാര്‍ഡ്, ഡാരനെന്‍ ബ്രാവോയും എന്നിവര്‍ ടീമില്‍ നിന്ന് പിന്മാറിയിരുന്നു. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ ഈ വിജയം വെറും വിജയമായല്ല സമിയും കൂട്ടരും കാണുന്നത്. അത് ക്രിക്കറ്റ് ബോര്‍ഡിനുള്ള ഒരു മധുരപ്രതികാരം കൂടിയാണ്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News