കൊല്‍ക്കത്ത ടെസ്റ്റ്: ഇന്ത്യക്ക് 339 റണ്‍സ് ലീഡ്

Update: 2017-03-29 13:20 GMT
Editor : Damodaran
കൊല്‍ക്കത്ത ടെസ്റ്റ്: ഇന്ത്യക്ക് 339 റണ്‍സ് ലീഡ്

ഏഴിന് 128 റണ്‍സ് എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡിന് 76 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ മുഴുവന്‍ വിക്കറ്റുകളും നഷ്ടമായി.

കൊല്‍ക്കത്ത ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്റിനെതിരെ ഇന്ത്യക്ക് 339 റണ്‍സിന്റെ ലീഡ്. മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ 8 വിക്കറ്റ് നഷ്ടത്തില്‍227 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. രോഹിത് ശര്‍മ്മ 82ഉം വിരാട് കൊഹ്‍ലി 45 റണ്‍സും നേടി. ബൗളര്‍മാര്‍ കളം നിറഞ്ഞുകളിച്ച കാഴ്ചയാണ് മൂന്നാം ദിനം ഈഡന്‍ ഗാര്‍ഡനില്‍ കണ്ടത്. പതിനെന്ന് വിക്കറ്റാണ് ഇന്ന് ബൗളര്‍മര്‍ സ്വന്തമക്കിയത്.

Advertising
Advertising

ഏഴിന് 128 റണ്‍സുമായി ന്യുസിലാന്റ് ബാറ്റിങ്ങി തുടങ്ങി. 76 റണ്‍സ് മാത്രമാണ് കിവീസിന് ഇന്ന് കൂട്ടിചേര്‍ക്കാനയത്. 47 റണ്‍സെടുത്ത ജീതന്‍ പട്ടേല്‍ ഭേദപ്പെട്ട കളി കാഴ്ചവെച്ചു. അശ്വിനായിരുന്നു പട്ടേലിന്റെ വിക്കറ്റ്. മുഹമ്മദ് ഷാമി മൂന്ന് വിക്കറ്റെടുത്തു

ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യക്ക് 112 റണ്‍സിന്റെ ലീഡ് ലഭിച്ചു. രണ്ടാം ഇന്നിങ്‌സില്‍ സ്‌ക്കോര്‍ മൂന്നക്കം കടക്കുന്നതിനിടെ ഇന്ത്യക്ക് നഷ്ടമായത് 5 വിക്കറ്റ്.

45 റണ്‍സെടുത്ത നായകന്‍ വിരാട് കോഹ്ലി പൊരുതി കളിച്ചു. രോഹിത് ശര്‍മ്മ- വൃദ്ധമാന്‍ സാഹ കൂട്ടുകെട്ടാണ് ഇന്ത്യയെ വന്‍തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചത്. രോഹിത് 82 റണ്‍സെടുത്ത് പുറത്തായി. മൂന്നാം ദിവസത്തെ കളി തീരാന്‍ നിമിഷങ്ങള്‍ ശേഷിക്കെ അലക്ഷ്യമായ ഷോട്ട് കളിച്ച് രവിന്ദ്ര ജഡേജ പുറത്തായി. 39 റണ്‍സുമായി വൃദ്ധമാന്‍ സാഹയും 8 റണ്‍സുമായി ഭുവനേശ്വര്‍ കുമാറുമാണ് ക്രീസില്‍. കിവീസിന് വേണ്ടി മാറ്റ് ഹെന്‍ട്രി, മിച്ചല്‍ സന്റ്‌നര്‍ എന്നിവര്‍ 3 വിക്കറ്റെടുത്തു.

Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News