മാഞ്ചസ്റ്റര്‍ സിറ്റി മുന്‍ പരിശീലകന്‍ സ്റ്റീവ് കോപ്പല്‍ ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍

Update: 2017-08-16 14:31 GMT
Editor : admin
മാഞ്ചസ്റ്റര്‍ സിറ്റി മുന്‍ പരിശീലകന്‍ സ്റ്റീവ് കോപ്പല്‍ ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍

ഇക്കാര്യം ബ്ലാസ്റ്റേഴ്‌സിന്റെ ഉടമകളിലൊരാളായ സച്ചിന്‍ തന്നെ തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ആരാധകരെ അറിയിച്ചിട്ടുണ്ട്.

മുന്‍ ഇംഗ്ലീഷ് താരവും മാഞ്ചസ്റ്റര്‍ സിറ്റിയുടെ മുന്‍ പരിശീലകനുമായ സ്റ്റീവ് കോപ്പല്‍ ഐ.എസ്.എല്‍ ടീം കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലകനാവും. ഇക്കാര്യം ബ്ലാസ്റ്റേഴ്‌സിന്റെ ഉടമകളിലൊരാളായ സച്ചിന്‍ തന്നെ തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ആരാധകരെ അറിയിച്ചിട്ടുണ്ട്. സ്റ്റീവ് കൊപ്പല്‍ അടുത്ത ആഴ്ച്ച തന്നെ ഇന്ത്യയിലെത്തുമെന്ന് സച്ചിന്‍ പറയുന്നു. ഒരു വര്‍ഷത്തെ കരാറിലാണ് അറുപതുകാരനായ കോപ്പല്‍ ടീമിനൊപ്പം ചേരുന്നത്. കഴിഞ്ഞ സീസണിലെ മോശപ്പെട്ട പ്രകടനത്തെ തുടര്‍ന്ന് അയര്‍ലന്‍ഡുകാരനായ ടെറി ഫെലാനെ ഒഴിവാക്കിയതിനുശേഷം ടീമിന് ഒരു പരിശീലകന്‍ ഉണ്ടായിരുന്നില്ല.

Advertising
Advertising

നേരത്തെ ലെവന്റെയുടെ പരിശീലകന്‍ യുവാന്‍ ഇഗ്‌നാഷ്യോ മാര്‍ട്ടിനെസിനെ പരിശീലകനാക്കാന്‍ ശ്രമിച്ചിരുന്നു അതിന് ശേഷം മുന്‍ പരിശീലകന്‍ ഡേവിഡ് ജെയിംസിനെ വീണ്ടും സമീപിച്ചെങ്കിലും ജെയിംസ് വഴങ്ങിയില്ല. ഇതിനെ തുടര്‍ന്നാണ് കോപ്പലിനെ സമീപിച്ചത്. 1982ലെ ലോകകപ്പ് ഉള്‍പ്പടെ ഇംഗ്ലണ്ടിനുവേണ്ടി 42 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട് വിംഗറായ സ്റ്റീഫന്‍ ജെയിംസ് കോപ്പല്‍. ഏഴ് ഗോളും നേടി. 1982ലെ സ്‌പെയിന്‍ ലോകകപ്പിനിടെ പരിക്കേറ്റു മടങ്ങിയ കോപ്പലിന് പിന്നീട് ദേശീയ ടീമില്‍ തിരിച്ചെത്താനായില്ല.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News