ഇനിയും മെഡല്‍ കിട്ടും !; ഇന്ത്യന്‍ വനിതാ ഹോക്കി താരങ്ങള്‍ക്ക് ട്രയിനില്‍ 'തറ' ടിക്കറ്റ്

Update: 2017-11-16 04:51 GMT
Editor : Dr A K Vasu | Alwyn : Dr A K Vasu
ഇനിയും മെഡല്‍ കിട്ടും !; ഇന്ത്യന്‍ വനിതാ ഹോക്കി താരങ്ങള്‍ക്ക് ട്രയിനില്‍ 'തറ' ടിക്കറ്റ്

എന്നാല്‍ ഇത്തവണയും ഒളിമ്പിക്സില്‍ ഇന്ത്യ ആളിക്കത്തലുകളൊന്നുമില്ലാതെ മങ്ങിയണിഞ്ഞു.

ഇന്ത്യ തിളങ്ങുകയാണെന്നാണ് ഭരണാധികാരികളുടെ അവകാശവാദം. എന്നാല്‍ ഇത്തവണയും ഒളിമ്പിക്സില്‍ ഇന്ത്യ ആളിക്കത്തലുകളൊന്നുമില്ലാതെ മങ്ങിയണിഞ്ഞു. ക്രിക്കറ്റിനപ്പുറം കായികമേഖലയില്‍ ഇന്ത്യക്ക് യാതൊരു ശ്രദ്ധയുമില്ലെന്ന രൂക്ഷ വിമര്‍ശവും പതിവുപോലെ ഉയര്‍ന്നു. ഇതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത മൂന്നു ഒളിമ്പിക്സുകളിലേക്ക് ടീം ഇന്ത്യയെ കരുത്തരാക്കാന്‍ പ്രത്യേക ദൌത്യ സംഘത്തെ നിയോഗിക്കുകയും ചെയ്തു. എന്നാല്‍ ഇത് വിമര്‍ശനങ്ങള്‍ ശമിപ്പിക്കാനുള്ള തട്ടിക്കൂട്ട് ഏര്‍പ്പാട് മാത്രമാണെന്നതിലേക്ക് വിരല്‍ചൂണ്ടുകയാണ് റിയോ ഒളിമ്പിക്സില്‍ പങ്കെടുത്ത വനിതാ ഹോക്കി ടീം താരങ്ങള്‍ക്ക് നേരിടേണ്ടി വന്ന ഗുരുതരമായ അവഗണന. ഒളിമ്പിക്സില്‍ പങ്കെടുത്ത് ശേഷം ഇന്ത്യയിലെത്തിയ വനിതാ താരങ്ങളില്‍ ചിലര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ ട്രെയിന്‍ ടിക്കറ്റെടുത്ത് നല്‍കിയെങ്കിലും അവര്‍ക്ക് തറയിലിരുന്ന് യാത്ര ചെയ്യേണ്ടിവന്നതാണ് പുതിയ വിവാദത്തിന് കാരണം. ഇവരുടെ ടിക്കറ്റുകള്‍ കണ്‍ഫേം ചെയ്തിരുന്നില്ല. ഇതേ തുടര്‍ന്ന് പരിശോധനക്കെത്തിയ ടിടി ഇവരോട് തറയിലിരുന്ന് യാത്ര ചെയ്യാന്‍ നിര്‍ദേശിക്കുകയായിരുന്നു. ബൊക്കാറോ - ആലപ്പുഴ എക്സ്‍പ്രസ് ട്രെയിനില്‍ റാഞ്ചിയില്‍ നിന്ന് റൌര്‍കേലയിലേക്ക് പോകുകയായിരുന്ന താരങ്ങള്‍ക്കാണ് ദുരനുഭവം.

Tags:    

Writer - Dr A K Vasu

contributor

Editor - Dr A K Vasu

contributor

Alwyn - Dr A K Vasu

contributor

Similar News