കുംബ്ലെയുടെ റെക്കോഡ് മറികടന്ന് അശ്വിന്‍

Update: 2018-03-07 10:20 GMT
Editor : admin
കുംബ്ലെയുടെ റെക്കോഡ് മറികടന്ന് അശ്വിന്‍

 ഒരു സീസണില്‍ കൂടുതല്‍ വിക്കറ്റ് നേടുന്ന ഇന്ത്യന്‍ ബൌളറെന്ന ഖ്യാതി ഇതിനോടകം അശ്വിന്‍ സ്വന്തമാക്കിയിരുന്നു,  ടെസ്റ്റ് ക്രിക്കറ്റില്‍ അതിവേഗം 250 ഇരകളെ കണ്ടത്തിയ ബൌളറെന്ന നേട്ടവും അശ്വിന്‍ കൈപ്പിടിയിലൊതുക്കിയത്

ടെസ്റ്റ് ക്രിക്കറ്റില്‍ അനില്‍ കുംബ്ലെയുടെ റെക്കോഡ് തകര്‍ത്ത് രവിചന്ദ്രന്‍ അശ്വിന്‍. ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ പന്തുകള്‍ എറിയുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് നിലവിലെ ഇന്ത്യന്‍ ടീം പരിശീലകനായ കുംബ്ലെയില്‍ നിന്നും അശ്വിന്‍ തട്ടിയെടുത്തത്. ഓസീസിനെതിരെ പുരോഗമിക്കുന്ന രണ്ടാം ടെസ്റ്റില്‍ ഒന്നാം ഇന്നിങ്സിനു ശേഷം 21 ഇന്നിങ്സുകളിലായി 3,749 പന്തുകളാണ് അശ്വിന്‍ ഇതുവരെ എറിഞ്ഞിട്ടുള്ളത്. 2005-06 ല്‍ 22 ഇന്നിങ്സുകളിലായി 3,673 പന്തുകളെറിഞ്ഞ കുംബ്ലെയുടെ നേട്ടം ഇതോടെ പഴങ്കഥയായി.

കൊഹ്‍ലിക്ക് കീഴില്‍ ഇന്ത്യയുടെ കുതിപ്പിന് പിന്നിലെ പ്രധാന ശക്തി അശ്വിനായിരുന്നു. ഒരു സീസണില്‍ കൂടുതല്‍ വിക്കറ്റ് നേടുന്ന ഇന്ത്യന്‍ ബൌളറെന്ന ഖ്യാതി ഇതിനോടകം അശ്വിന്‍ സ്വന്തമാക്കിയിരുന്നു, ടെസ്റ്റ് ക്രിക്കറ്റില്‍ അതിവേഗം 250 ഇരകളെ കണ്ടത്തിയ ബൌളറെന്ന നേട്ടവും അശ്വിന്‍ കൈപ്പിടിയിലൊതുക്കിയത് ഈ സീസണിലാണ്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News