സ്പിന്‍ വല തീര്‍ത്ത് ഇന്ത്യ ; വിറങ്ങലിച്ച് ഓസീസ്

Update: 2018-03-19 09:42 GMT
Editor : admin
സ്പിന്‍ വല തീര്‍ത്ത് ഇന്ത്യ ; വിറങ്ങലിച്ച് ഓസീസ്

നിര്‍ണായകമായ ഏഴാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട് തീര്‍ത്ത ചേതേശ്വര്‍ പൂജാര വൃദ്ധിമാന്‍ സാഹ സഖ്യമാണ് ഇന്ത്യക്ക് ലീഡ് നേടാന്‍ സഹായിച്ചത്. നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ ആസ്ത്രേലിയയുടെ വിലപ്പെട്ട രണ്ട് വിക്കറ്റുകള്‍ ജഡേജ എറിഞ്ഞു വീഴ്ത്തി,

റാഞ്ചി ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കി. ഒന്നാം ഇന്നിങ്സില്‍ നിര്‍ണായകമായ 152 റണ്‍ ലീഡ് നേടിയ ഇന്ത്യ നാലാം ദിനം കളി അവസാനിക്കുന്നതിന് മുമ്പ് സന്ദര്‍ശകരുടെ രണ്ടാം ഇന്നിങ്സിലെ വിലപ്പെട്ട രണ്ട് വിക്കറ്റുകള്‍ കൂടി എറിഞ്ഞ് വീഴ്ത്തി. ഡേവിഡ് വാര്‍ണറെയും നൈറ്റ് വാച്ച്മാനായി ഇറങ്ങിയ ലയോണിനെയുമാണ് കംഗാരുക്കള്‍ക്ക് നഷ്ടമായത്. ജ‍ഡേജക്കാണ് രണ്ട് വിക്കറ്റും.

Advertising
Advertising

ഇരട്ട ശതകം നേടിയ പൂജാരയുടെയും ശതകം നേടിയ സാഹയുടെയും ഇന്നിങ്സുകളാണ് മത്സരം ഇന്ത്യക്ക് അനുകൂലമാക്കിയത്. 523 പന്തുകളിലാണ് കരിയറിലെ മൂന്നാം ഇരട്ട ശതകം പൂജാര സ്വന്തമാക്കിയത്. 202 റണ്‍സെടുത്ത താരം ലയോണിന്‍റെ പന്തില്‍ കുടുങ്ങി കൂടാരം കയറി. നേരത്തെ വൃദ്ധിമാന്‍ സാഹ കരിയറിലെ തന്‍റെ മൂന്നാം ശതകം നേടിയിരുന്നു. 199 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ തുന്നിച്ചേര്‍ത്തത്. ഇന്ത്യക്ക് നിര്‍ണായകമായ 77 റണ്‍ ലീഡ് നേടിക്കൊടുത്ത ശേഷമാണ് സഖ്യത്തെ വേര്‍പിരിക്കാന്‍ ഓസീസിനായത്. പതിവ് ശൈലിയില്‍ തകര്‍ത്താടിയ ജഡേജയുടെ അര്‍ധശതകം ലീഡ് 150 കടത്തി. സ്കോര്‍ 600 പിന്നിട്ടതോടെ നായകന്‍ കൊഹ്‍ലി ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു,

. 360 ന് 6 എന്ന നിലയിലാണ് നാലാം ദിനം ഇന്ത്യ ബാറ്റിങ് പുനരാരംഭിച്ച ത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News