ഡല്‍ഹിക്ക് വീണ്ടും തിരിച്ചടി: പരിക്കേറ്റ മാത്യൂസും കളിക്കില്ല 

Update: 2018-04-01 20:45 GMT
ഡല്‍ഹിക്ക് വീണ്ടും തിരിച്ചടി: പരിക്കേറ്റ മാത്യൂസും കളിക്കില്ല 

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരക്കുള്ള ശ്രീലങ്കന്‍ ടീമിലും മാത്യൂസിന് സ്ഥാനം ലഭിച്ചിരുന്നില്ല

ഐ.പി.എല്‍ പത്താം സീസണ് തയ്യാറെടുക്കുന്ന ഡല്‍ഹി ഡയര്‍ഡെവിള്‍സിന് തിരിച്ചടി. പരിക്കേറ്റ ശ്രീലങ്കന്‍ നായകന്‍ ആഞ്ചലോ മാത്യൂസിന്‌ ഐ.പി.എല്ലിലെ ആദ്യ മത്സരങ്ങള്‍ നഷ്ടമാവും. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരക്കുള്ള ശ്രീലങ്കന്‍ ടീമിലും മാത്യൂസിന് സ്ഥാനം ലഭിച്ചിരുന്നില്ല. ബംഗ്ലാദേശിനെതിരായ ടെസ്റ്റ്-ഏകദിന മത്സരങ്ങളിലും മാത്യൂസിന് കളിക്കാനായിരുന്നില്ല. അതേസമയം ടൂര്‍ണമെന്റിന്റെ അവസാനത്തിലും മാത്യൂസ് എത്തിയേക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Advertising
Advertising

നിര്‍ണായകമായ ചാമ്പ്യന്‍സ് ട്രോഫി കളിക്കാനുള്ളതിനാല്‍ മാത്യൂസ് വിശ്രമം എടുത്തേക്കും. ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ക്വിന്റണ്‍ ഡി കോക്ക്, ഡുമിനി എന്നിവരും ഡല്‍ഹിക്ക് വേണ്ടി ഇക്കുറി കളിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു. വ്യക്തിപരമായ കാരണങ്ങള്‍കൊണ്ടാണ് ഇവര്‍ കളിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നത്. കഴിഞ്ഞ സീസണില്‍ ഡി കോക്ക് മികച്ച ഫോമിലായിരുന്നു. വിവിധ ടീമുകളിലും നിരവധി കളിക്കാരാണ് ഇക്കുറി പരിക്കേറ്റതിനാല്‍ പുറത്തിരിക്കുന്നത്.

അതേസമം ഇവര്‍ക്ക് പകരക്കാരെ ഇതുവരെ ടീം മാനേജ്‌മെന്റ് പ്രഖ്യാപിച്ചിട്ടില്ല. ഇന്ത്യയുടെ മുന്‍ താരങ്ങളായ രാഹുല്‍ രാഹുല്‍ ദ്രാവിഡ്, സഹീര്‍ ഖാന്‍ എന്നിവര്‍ ഡല്‍ഹിയുടെ പരിശീലക സ്ഥാനത്തുണ്ട്. സഹീര്‍ ഖാന്‍ ഇക്കുറിയും കളിക്കാരനായി ടീമിലുണ്ടായേക്കും.

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Similar News