ധോണിയുടെ  മിന്നല്‍ സ്റ്റമ്പിങ് വീണ്ടും: ഇത്തവണത്തെ ഇര ഡിവില്ലിയേഴ്‌സ്    

Update: 2018-04-16 14:09 GMT
ധോണിയുടെ  മിന്നല്‍ സ്റ്റമ്പിങ് വീണ്ടും: ഇത്തവണത്തെ ഇര ഡിവില്ലിയേഴ്‌സ്    

ബാറ്റിങ്ങില്‍ ഫോം ഇല്ലെങ്കിലും സ്റ്റമ്പിങ്ങില്‍ താന്‍ പിന്നോക്കം പോയില്ലെന്ന് തെളിയിക്കുകയാണ് മഹേന്ദ്ര സിങ് ധോണി

ബാറ്റിങ്ങില്‍ ഫോം ഇല്ലെങ്കിലും സ്റ്റമ്പിങ്ങില്‍ താന്‍ പിന്നോക്കം പോയില്ലെന്ന് തെളിയിക്കുകയാണ് മഹേന്ദ്ര സിങ് ധോണി. ഇന്നലെ ബാംഗ്ലൂരിനെതിരായ മത്സരത്തിലാണ് ധോണി വിക്കറ്റിന് പുറകില്‍ നിന്ന് ഒരിക്കല്‍കൂടി ഞെട്ടിച്ചത്. വെടിക്കെട്ട് വീരന്‍ എബി ഡിവില്ലിയേഴ്‌സിനെയാണ് ധോണി പുറത്താക്കിയത്.

ഇംറാന്‍ താഹിറായിരുന്നു ബൗളര്‍. താഹിറിന്റെ മനോഹരമായ പന്തിനെ ഫ്ളിക്ക് ചെയ്യാന്‍ ശ്രമിച്ച ഡിവില്ലിയേഴ്‌സിന് പിഴക്കുകയായിരുന്നു. പന്ത് കൈപ്പിടിയിലൊതുക്കിയ ധോണി പെട്ടെന്ന് സ്റ്റമ്പ് ചെയ്യുകയായിരുന്നു. 29 റണ്‍സായിരുന്നു ഡിവില്ലിയേഴ്‌സിന്റെ സമ്പാദ്യം. അതേസമയം ബാറ്റിങ്ങില്‍ പടുകൂറ്റന്‍ സിക്‌സര്‍ നേടിയും ധോണി കാണികളെ കയ്യിലെടുത്തു. എന്നാല്‍ 28 റണ്‍സെടുക്കാന്‍ മാത്രമെ ധോണിക്കായുള്ളൂ. മത്സരത്തില്‍ പൂനെ വിജയിച്ചു.

https://t.co/JcoEHOB77Y

— Cricket Keeda 🏏 (@CricketKeeda_) April 16, 2017

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Similar News