ധോണി ഇതിഹാസ താരം, ടീമിന് ആ കഴിവില്‍ വിശ്വാസമുണ്ടെന്ന് ഭുവനേശ്വര്‍ കുമാര്‍

Update: 2018-04-16 04:06 GMT
Editor : admin
ധോണി ഇതിഹാസ താരം, ടീമിന് ആ കഴിവില്‍ വിശ്വാസമുണ്ടെന്ന് ഭുവനേശ്വര്‍ കുമാര്‍

അഞ്ചാം ബൌളറുടെ അഭാവം ടീമിനെ ബാധിച്ചിട്ടില്ലെന്നും ഭുവനേശ്വര്‍ കുമാര്‍ പറഞ്ഞു. രണ്ടാം ട്വന്‍റി20യിലെ പരാജയത്തിന് ബൌളര്‍മാരെ പഴിക്കേണ്ടതില്ല.

ധോണി ഒരു ഇതിഹാസ താരമാണെന്നും ആ കഴിവുകളില്‍‌ ടീമിന് പൂര്‍ണ വിശ്വാസമാണെന്നും ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍. ട്വന്‍റി20യില്‍ ധോണിയുടെ സാന്നിധ്യത്തെ കുറിച്ച് നടക്കുന്ന ചര്‍ച്ചകള്‍ ടീം കാര്യമായി എടുക്കുന്നില്ല. അദ്ദേഹത്തിന്‍റെ റെക്കോഡ് നോക്കിയാല്‍ മതി. അദ്ദേഹം എന്തെല്ലാം ചെയ്തിട്ടുണ്ടോ അത് രാജ്യത്തിനായി ചെയ്തതാണ്. ടീമിലെ ആര്‍ക്കും ആ കഴിവുകളെ കുറിച്ച് ഒരു തരത്തിലുള്ള സംശയവുമില്ല - ഭുവി വ്യക്തമാക്കി.

അഞ്ചാം ബൌളറുടെ അഭാവം ടീമിനെ ബാധിച്ചിട്ടില്ലെന്നും ഭുവനേശ്വര്‍ കുമാര്‍ പറഞ്ഞു. രണ്ടാം ട്വന്‍റി20യിലെ പരാജയത്തിന് ബൌളര്‍മാരെ പഴിക്കേണ്ടതില്ല. എതിര്‍ ടീമും മികച്ച പ്രകടനം ആഗ്രഹിച്ചാണ് കളിക്കാനിറങ്ങുന്നത്. ഏതെങ്കിലും പ്രധാന ബൌളര്‍ അമിത റണ്‍സ് വഴങ്ങുകയോ വിക്കറ്റുകളെടുക്കാതിരിക്കുകയോ ചെയ്യുമ്പോളാണ് അഞ്ചാം ബൌളറുടെ അസാന്നിധ്യം പ്രകടമാകുക.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News