ബാംഗ്ലൂരിന് വീണ്ടും തിരിച്ചടി: സര്‍ഫറാസ് ഖാനും പുറത്ത്   

Update: 2018-04-17 05:25 GMT
ബാംഗ്ലൂരിന് വീണ്ടും തിരിച്ചടി: സര്‍ഫറാസ് ഖാനും പുറത്ത്   

കഴിഞ്ഞ സീസണില്‍ മിന്നും പ്രകടനം പുറത്തെടുത്ത സര്‍ഫ്രാസ് ഖാന്‍ ഏവരെയും അമ്പരപ്പിച്ചിരുന്നു

വിരാട് കോഹ്‌ലിക്കും എബി ഡിവില്ലിയേഴ്‌സിനും ലോകേഷ് രാഹുലിനും പുറമെ യുവതാരം സര്‍ഫറാസ് ഖാനും പരിക്കേറ്റത് ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന് കനത്ത തിരിച്ചടിയായി. കഴിഞ്ഞ സീസണില്‍ മിന്നും പ്രകടനം പുറത്തെടുത്ത സര്‍ഫ്രാസ് ഖാന്‍ ഏവരെയും അമ്പരപ്പിച്ചിരുന്നു. ക്യാപ്റ്റന്‍ കോഹ്ലിയുടെ പ്രശംസ ഏറ്റുവാങ്ങിയ താരത്തെ ബാംഗ്ലൂര്‍ ടീമില്‍ നിലനിര്‍ത്തുകയായിരുന്നു.

എന്നാല്‍ ഫീല്‍ഡിങ്ങിലെ ചില പോരായ്മകള്‍ സര്‍ഫറാസിനെ കഴിഞ്ഞ സീസണിലെ അവസാന മത്സരങ്ങള്‍ നഷ്ടപ്പെടുത്തിയിരുന്നു. മലയാളി താരം സച്ചിന്‍ ബേബിക്കാണ് പകരം അവസരം ലഭിച്ചത്. പരിശീലനത്തിനിടെ കാലിനാണ് സര്‍ഫറാസിന് പരിക്കേറ്റത്. പരിക്ക് ഗുരുതരമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ ഈ ഐ.പി.എല്‍ സീസണ്‍ മുഴുവനും സര്‍ഫറാസിന് നഷ്ടമാവും. ഫലത്തില്‍ ബാംഗ്ലൂരിന് തിരിച്ചടിയും.

ലോകേഷ് രാഹുലിന് ഈ സീസണ്‍ കളിക്കാനാവില്ല. കോഹ്ലിക്കും ഏതാനും മത്സരങ്ങള്‍ നഷ്ടമാവും. ഡിവില്ലിയേഴ്‌സും പരിക്കിന്റെ പിടിയിലായതിനാല്‍ ആസ്‌ട്രേലിയയുടെ ഷെയിന്‍ വാട്‌സണാണ് ടീമിനെ നയിക്കുന്നത്. കഴിഞ്ഞ സീസണിലെ റണ്ണര്‍അപ്പുകളായ ബാംഗ്ലൂരിന് ഇക്കുറി കിരീടം നേടാനുള്ള തീരുമാനത്തിലാണ്.

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Similar News