നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് രണ്ടാം ജയം

Update: 2018-04-27 20:15 GMT
Editor : Ubaid
നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് രണ്ടാം ജയം

62–ാം മിനിറ്റിൽ അൽഫാരൊയുടെ തന്നെയായിരുന്നു രണ്ടാം ഗോളും നേടിയത്. ഗോൾകീപ്പർ കട്ടിമണിക്കു തന്നെയാണ് ഇത്തവണയും പിഴച്ചത്.

കേരള ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തിയ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് കഴിഞ്ഞ സീസണിലെ രണ്ടാം സ്ഥാനക്കാരായ എഫ്‌സി ഗോവയെയും വീഴ്ത്തി. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു വടക്കുകിഴക്കുകാര്‍ വിജയിച്ചത്. ഉറുഗ്വായ് സ്ട്രൈക്കര്‍ എമിലിയാനൊ ആല്‍ഫരോയുടെ ഇരട്ട ഗോളാണ് നോര്‍ത്ത് ഈസ്റ്റിന് വിജയമൊരുക്കിയത്.

20–ാം മിനിറ്റിൽ ഗോവയ്ക്കെതിരെ നോർത്ത് ഈസ്റ്റ് ആദ്യ ഗോൾ നേടി. ഗോവൻ ഗോളി കട്ടിമണിയുടെ പിഴവിൽ എമിലിയാനോ ആൽഫാരൊയാണ് നോർത്ത് ഈസ്റ്റിനു വേണ്ടി ഗോൾ നേടിയത്. ലൂസിയോ കൊടുത്ത ബാക്ക്പാസ് ക്ലിയർ ചെയ്യാനുള്ള കട്ടിമണിയുടെ ശ്രമം എമിലിയാനോയുടെ ദേഹത്തിടിച്ചു വലയിലെത്തുകയായിരുന്നു. 62–ാം മിനിറ്റിൽ അൽഫാരൊയുടെ തന്നെയായിരുന്നു രണ്ടാം ഗോളും നേടിയത്. ഗോൾകീപ്പർ കട്ടിമണിക്കു തന്നെയാണ് ഇത്തവണയും പിഴച്ചത്. കട്ടിമണിയുടെ കാലിനിടയിലൂടെയാണ് പന്ത് വലയിൽ കയറിയത്.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News