ചെന്നൈ വയസന്‍മാരുടെ പടയല്ലെന്ന് ഫ്ളെമിംഗ്

Update: 2018-04-30 08:35 GMT
Editor : admin
ചെന്നൈ വയസന്‍മാരുടെ പടയല്ലെന്ന് ഫ്ളെമിംഗ്
Advertising

ബ്രാവോ, വാട്സണ്‍, ഹര്‍ഭജന്‍ എന്നിവരെല്ലാം തന്നെ ഇപ്പോഴും മികച്ച സംഭാവന നല്‍കാന്‍ കെല്‍പ്പുള്ളവരാണ്. ധോണിയാകട്ടെ സമാനതകളില്ലാത്ത നായകനും

രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഐപിഎല്ലില്‍ തിരിച്ചെത്തുന്ന ചെന്നൈ സൂപ്പര്‍ കിങ്സ് വയസന്‍മാരുടെ പടയല്ലെന്ന് മുഖ്യ പരിശീലകന്‍ സ്റ്റീഫന്‍ ഫ്ളെമിംഗ്. പരിചയസമ്പന്നരായ കളിക്കാര്‍ നിര്‍ണായക ശക്തികളായി മാറിയ നിരവധി ഉദാഹരണങ്ങള്‍ ഐപിഎല്ലിലുണ്ട്. അതുകൊണ്ടു തന്നെയാണ് പരിചയസമ്പന്നതക്ക് പ്രാമുഖ്യം നല്‍കുന്നതും. ഒരു യുവതാരം ടൂര്‍ണമെന്‍റിലെ ഏറ്റവും വലിയ റണ്‍ വേട്ടക്കാരനായി മാറിയ ചരിത്രമുണ്ടോയെന്നത് സംശയമാണ്. ബ്രാവോ, വാട്സണ്‍, ഹര്‍ഭജന്‍ എന്നിവരെല്ലാം തന്നെ ഇപ്പോഴും മികച്ച സംഭാവന നല്‍കാന്‍ കെല്‍പ്പുള്ളവരാണ്. ധോണിയാകട്ടെ സമാനതകളില്ലാത്ത നായകനും. അതുകൊണ്ടു തന്നെ തെരഞ്ഞെടുത്ത ടീം വൃദ്ധന്‍മാരുടെ പടയാണെന്ന ആരോപണത്തില്‍ കഴമ്പില്ല.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News