നരൈനും ലൈനും അടിച്ചെടുത്തത് ഐപിഎല്ലിലെ ഉയര്‍ന്ന പവര്‍പ്ലേ സ്‌കോര്‍ 

Update: 2018-05-03 17:42 GMT
നരൈനും ലൈനും അടിച്ചെടുത്തത് ഐപിഎല്ലിലെ ഉയര്‍ന്ന പവര്‍പ്ലേ സ്‌കോര്‍ 

ഐപിഎല്‍ പവര്‍പ്ലേയില്‍ 2014ല്‍ ചെന്നൈ സൂപ്പര്‍ കിംങ്‌സ് സ്ഥാപിച്ച 100 റണ്‍സ് എന്ന റെക്കോഡാണ് നരെയ്‌നും ക്രിസ് ലൈനും ചേര്‍ന്ന് 105 റണ്ണായി പുതുക്കിയത്. 

പന്തുകൊണ്ട് എതിരാളികളെ കറക്കി വീഴ്ത്തുന്ന സുനില്‍ നരൈയ്ന്‍ ബാറ്റുകൊണ്ട് നായാട്ട് നടത്തിപ്പോള്‍ ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ തകര്‍ന്നത് ഐപിഎല്ലിലെ റെക്കോഡുകള്‍. അതിവേഗ അര്‍ധ സെഞ്ചുറിക്ക് പുറമേ പവര്‍പ്ലേയില്‍ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ലൈനുമൊത്ത് കെട്ടിപ്പടുത്താണ് നരെയ്ന്‍ ക്രീസ് വിട്ടത്. മത്സരത്തില്‍ 29 പന്തുകള്‍ ബാക്കി നില്‍ക്കെ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് ഉയര്‍ത്തിയ 159 റണ്ണിന്റെ ലക്ഷ്യത്തിലെത്തി.

Advertising
Advertising

ഓപ്പണിംങ് വിക്കറ്റില്‍ 37 പന്തില്‍ നിന്ന് നരൈനും ലൈനും ചേര്‍ന്ന് അടിച്ചെടുത്തത് 105 റണ്ണാണ്. മത്സരത്തിന്റെ ഗതി നിര്‍ണ്ണിച്ച ശേഷമാണ് ആറ് ഫോറും നാല് സിക്‌സും അടങ്ങിയ സുനില്‍ നരെയ്ന്‍ പുറത്തായത്. 317.64 ആയിരുന്നു പുറത്താകുമ്പോള്‍ സുനില്‍ നരെയ്‌ന്റെ പ്രഹരശേഷി. പവര്‍പ്ലേയില്‍ 2014ല്‍ ചെന്നൈ സൂപ്പര്‍ കിംങ്‌സ് സ്ഥാപിച്ച 100 റണ്‍സ് എന്ന റെക്കോഡാണ് നരെയ്‌നും ക്രിസ് ലൈനും ചേര്‍ന്ന് 105 റണ്ണായി പുതുക്കിയത്.

ആദ്യ ഓവറില്‍ തുടര്‍ച്ചയായി രണ്ട് ഫോറും ഒരു സിക്‌സും പറത്തിയാണ് നരെയ്ന്‍ തുടങ്ങിയത്. സാമുവല്‍ ബദ്രിയുടെ രണ്ടാം ഓവറില്‍ ആറ് റണ്‍സ് മാത്രമാണ് പിറന്നത്. എന്നാല്‍ മൂന്നാം ഓവറില്‍ ചഹാലിനെ പന്തേല്‍പ്പിക്കാനുള്ള കോഹ്ലിയുടെ തീരുമാനം പാളി. 14 റണ്ണാണ് ഈ ഓവറില്‍ പിറന്നത്. ബദ്രിയെ തിരിച്ചുകൊണ്ടുവന്നെങ്കിലും മൂന്ന് തുടരന്‍ സിക്‌സറുകളാലാണ് വരവേല്‍ക്കപ്പെട്ടത്. ബദ്രി എറിഞ്ഞ നാലാം ഓവറില്‍ 25, ശ്രീനാഥ് അരവിന്ദിന്റെ അഞ്ചാം ഓവറില്‍ 26 ചഹാല്‍ എറിഞ്ഞ ആറാം ഓവറില്‍ 20 എന്നിങ്ങനെയാണ് റണ്ണുകള്‍ പിറന്നത്. പവര്‍ പ്ലേ തീരുമ്പോഴേക്കും വെറും 54 റണ്‍ മാത്രം അകലെയായിരുന്നു കൊല്‍ക്കത്തയുടെ വിജയലക്ഷ്യം.

Tags:    

Similar News