ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന് ഇന്ന് ചെന്നൈയില്‍ തുടക്കം

Update: 2018-05-06 13:15 GMT
Editor : Trainee
ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന് ഇന്ന് ചെന്നൈയില്‍ തുടക്കം

കിരീടം ലക്ഷ്യമിട്ട് കേരള ടീം 

ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന് ഇന്ന് ചെന്നൈയില്‍ തുടക്കമാകും. കഴിഞ്ഞ തവണ കൈവിട്ട കിരീടം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ പുരുഷ വനിതാടീമുകള്‍. രാജ്യാന്തര താരങ്ങളാണ് ഇരുടീമുകളുടെയും കരുത്ത്.

പുരുഷ വിഭാഗം ഫൈനലില്‍ ഇഞ്ചോടിഞ്ച് മത്സരത്തില്‍ കഴിഞ്ഞ തവണ നഷ്ടപ്പെട്ട ചാമ്പ്യന്‍പട്ടം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് ഓരോരുത്തരും. ആന്ധ്രപ്രദേശിനോടാണ് കേരളത്തിന്‍റെ ആദ്യമത്സരം. പരിചയസമ്പത്തും പുതുനിരയും പുരുഷ ടീമിന് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. ഏഴുവര്‍ഷത്തിനുശേഷം ടീമില്‍ കളിക്കാനെത്തുന്ന മുന്‍ഇന്ത്യന്‍ നായകന്‍ ഇകെ കിഷോര്‍ കുമാറും രാജ്യാന്തര താരങ്ങളായ ബിബിന്‍ എം ജോര്‍ജും ജെ റോം വീനിതുമാണ് ആണ് ടീമിന്‍റെ കരുത്ത്.

റെയില്‍വെയും പഞ്ചാബും തമിഴ്നാടും സര്‍വീസസുമാണ് പുരുഷ ടീമിന്‍റെ പ്രധാന എതിരാളികള്‍. വനിതാവിഭാഗത്തില്‍ 2008 മുതല്‍ കേരള ടീം റണ്ണേഴ്സ് അപ്പ് ആണ്. കെഎസ്ഇബി താരങ്ങളാണ് വനിതാ ടീമിന്‍റെ കരുത്ത്. റെയില്‍വെയും കര്‍ണാടകയുമാണ് മുഖ്യഎതിരാളികള്‍.

Writer - Trainee

contributor

Editor - Trainee

contributor

Similar News