പരിശീകനാകുന്ന കാര്യം വെറ്റോറിയുമായി സംസാരിച്ചിരുന്നുവെന്ന് കൊഹ്‍ലി

Update: 2018-05-07 00:55 GMT
Editor : admin
പരിശീകനാകുന്ന കാര്യം വെറ്റോറിയുമായി സംസാരിച്ചിരുന്നുവെന്ന് കൊഹ്‍ലി

ഇതില്‍ വിവാദത്തിനുള്ള കാരണമൊന്നും കാണുന്നില്ല. ഒരു പുതിയ പരിശീലകനെ നിയമിക്കുമ്പോഴുണ്ടാകുന്ന പതിവ് .....

ഇന്ത്യയുടെ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത് സംബന്ധിച്ച് മുന്‍ ന്യൂസിലാന്‍ഡ് നായകന്‍ ഡാനിയല്‍ വെറ്റോറിയുമായി താന്‍ സംസാരിച്ചിരുന്നുവെന്ന് ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന്‍ ഡാനിയല്‍ വെറ്റോറി. വെറ്റോറിയെ പരിശീലക സ്ഥാനത്തേക്ക് കൊഹ്‍ലി ശിപാര്‍ശ ചെയ്തതയി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഏതാനും നാളുകള്‍ക്ക് മുമ്പ് ഇക്കാര്യം വെറ്റോറിയുമായി സംസാരിച്ചിരുന്നുവെന്ന് കൊഹ്‍ലി സ്ഥിരീകരിച്ചു. ഇതില്‍ വിവാദത്തിനുള്ള കാരണമൊന്നും കാണുന്നില്ല. ഒരു പുതിയ പരിശീലകനെ നിയമിക്കുമ്പോഴുണ്ടാകുന്ന പതിവ് രീതികളിലൊന്നാണിത്. വെറ്റോറിയുമായി ഞാന്‍ സംസാരിച്ച കാര്യം പുറത്തുവന്നത് എങ്ങിനെയാണെന്ന് അറിയില്ല. മറ്റ് ചിലരുമായും ഇക്കാര്യം സംസാരിച്ചിരുന്നു. ബന്ധപ്പെട്ടവര്‍ക്ക് ഇത് അറിയാവുന്ന കാര്യമാണ് - കൊഹ്‍ലി പറഞ്ഞു.

മറ്റുവല്ലവരുടെയും പേരുകള്‍ ശിപാര്‍ശ ചെയ്തിട്ടുണ്ടോയന്ന ചോദ്യത്തിന് അക്കാര്യം എന്നെക്കാള്‍ നന്നായി അറിയുക നിങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കല്ലേ എന്നായിരുന്നു കൊഹ്‍ലിയുടെ മറുപടി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News