ഡെവിള്‍സിന് ആദ്യ ജയം

Update: 2018-05-09 17:21 GMT
Editor : admin
ഡെവിള്‍സിന് ആദ്യ ജയം

ഐപിഎല്‍ മത്സരത്തില്‍ കിങ്സ് ഇലവന്‍ പഞ്ചാബിനെതിരെ ഡല്‍ഹി ഡെയർഡെവിൾസിന് എട്ട് വിക്കറ്റ് ജയം.

ഐപിഎല്‍ മത്സരത്തില്‍ കിങ്സ് ഇലവന്‍ പഞ്ചാബിനെതിരെ ഡല്‍ഹി ഡെയർഡെവിൾസിന് എട്ട് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറില്‍ 112 റണ്‍സ് വിജയലക്ഷ്യം കുറിച്ചപ്പോള്‍ 13 ഓവറില്‍ ഡല്‍ഹി ഇത് അനായാസം മറികടന്നു. ക്വിന്റൻ ഡി കോക്കിന്റെുയം സഞ്ജു വി. സാംസണിന്റെയും കരുത്തിലാണ് ഡല്‍ഹിയുടെ വിജയം. ഡി കോക് 59 ഉം സഞ്ജു വി സാംസണ്‍ 33 ഉം റണ്‍സ് നേടി. ടൂര്‍ണമെന്റില്‍ ഡല്‍ഹിയുടെ ആദ്യവിജയമാണിത്. 11 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് നേടിയ ഡല്‍ഹിയുടെ അമിത് മിശ്രയാണ് കളിയിലെ താരം.

Advertising
Advertising

നേരത്തെ, ടോസ് നേടിയ ഡല്‍ഹി നായകന്‍ ഡേവിഡ് മില്ലര്‍ കിങ്സ് ഇലവനെ ബാറ്റിങിനയയ്ക്കുകയായിരുന്നു. ഡല്‍ഹി ബൗളര്‍മാരുടെ മികച്ച പ്രകടനത്തിനു മുന്നില്‍ തകര്‍ന്ന കിങ്സ് ഇലവന് മത്സരത്തിലൊരിക്കലും തിരിച്ചുവരവിന് സാധിച്ചില്ല. 59 റണ്‍സിനിടെ കിങ്സ് ഇലവന്റെ അഞ്ച് മുന്‍നിര വിക്കറ്റുകള്‍ വീഴ്ത്താന്‍ ഡെവിള്‍സിനായി. ഇതില്‍ നാലു വിക്കറ്റും നേടിയത് അമിത് മിശ്രയായിരുന്നു. അവസാന ഓവറുകളില്‍ മോഹിത് ശര്‍മ (15) യും പ്രദീപ് സാഹു (18) വും നടത്തിയ പോരാട്ടമാണ് പഞ്ചാബ് സ്‌കോര്‍ 100 കടത്തിയത്. 32 റണ്‍സ് നേടിയ മനന്‍ വോറയാണ് കിങ്സ് ഇലവന്‍ ടോപ് സ്‌കോറര്‍.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News