ട്വന്‍റി20 മത്സരത്തിനിടെ മസ്തിഷ്കാഘാതമേറ്റ പാക് താരം ഗുരുതരാവസ്ഥയില്‍

Update: 2018-05-09 15:10 GMT
Editor : admin
ട്വന്‍റി20 മത്സരത്തിനിടെ മസ്തിഷ്കാഘാതമേറ്റ പാക് താരം ഗുരുതരാവസ്ഥയില്‍

മത്സരം നടക്കുന്നതിനിടെ കുളിമുറിയില്‍ തളര്‍ന്നു വീണ് കിടക്കുന്ന നിലയില്‍ സഹകളിക്കാരാണ് ഹാഷിമിനെ കണ്ടെത്തിയത്....

ഇംഗ്ലണ്ടില്‍ ട്വന്‍റി20 മത്സരം നടക്കുന്നതിനിടെ മസ്തിഷ്കാഘാതം സംഭവിച്ച പാകിസ്താന്‍ സ്വദേശിയായ കൌമാര താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മസ്തിഷ്കത്തില്‍ രക്തം കട്ട പിടിച്ചത് നീക്കം ചെയ്യുന്നതിനായി അടിയന്തര ശസ്ത്രക്രിയക്ക് വിധേനയനാക്കിയ ഹാഷിം അക്തര്‍ ഗുരുതരാവസ്ഥ ഇനിയം തരണം ചെയ്തിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. മത്സരം നടക്കുന്നതിനിടെ കുളിമുറിയില്‍ തളര്‍ന്നു വീണ് കിടക്കുന്ന നിലയില്‍ സഹകളിക്കാരാണ് ഹാഷിമിനെ കണ്ടെത്തിയത്.

ബ്രാഡ് ഷാ സിസിക്കെതിരെ ആസ്റ്റ്‍ലേ ബ്രിഡജ് സിസിക്കായാണ് ഹാഷിം കളത്തിലിറങ്ങിയിരുന്നത്. ആദ്യം ബാറ്റ് ചെയ്ത ആസ്റ്റ്‍ലേ ബ്രിഡ്‍ജ് ടീമിന്‍റെ ഇന്നിങ്സ് അവസാനിച്ചയുടന്‍ തന്നെ അസ്വസ്ഥത അനുഭവപ്പെടുന്നതായി ഹാഷിം മറ്റ് കളിക്കാരെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഫീല്‍ഡിലും കൌമാര താരം ഇറങ്ങിയിരുന്നില്ല

Tags:    

Writer - admin

contributor

Editor - admin

contributor

Similar News