ഹെയ്‌‌തി വിറപ്പിച്ചു; പെറു ജയിച്ചു

Update: 2018-05-09 19:39 GMT
Editor : admin
ഹെയ്‌‌തി വിറപ്പിച്ചു; പെറു ജയിച്ചു
Advertising

ഇന്നത്തെ രണ്ടാം മത്സരത്തില്‍ ഹെയ്തിക്കെതിരെ പെറുവിന് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് പെറുവിന്റെ ജയം.

ഇന്നത്തെ രണ്ടാം മത്സരത്തില്‍ ഹെയ്തിക്കെതിരെ പെറുവിന് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് പെറുവിന്റെ ജയം.

തോറ്റെങ്കിലും ഹെയ്തിക്ക് അഭിമാനിക്കാം. കോപ്പ അമേരിക്കയില്‍ ആദ്യമായി ബൂട്ട് കെട്ടിയ ഹെയ്തി പെറുവിനെ വിറപ്പിച്ചതിന് ശേഷമാണ് കീഴടങ്ങിയത്. 61 മിനിറ്റ് വരെ ഗോള്‍ വീഴാതെ കാത്ത ഹെയ്തി പ്രതിരോധത്തിന് പിഴച്ചത് ഒരിക്കല്‍ മാത്രം.

കഴിഞ്ഞ രണ്ട് ടൂര്‍ണമെന്റുകളിലും ടോപ് സ്കോററായ ഗുരേരയുടെ വകയായിരുന്നു ഗോള്‍. 28 ഗോളുമായി പെറുവിന്റെ എക്കാലത്തെയും വലിയ ഗോള്‍ വേട്ടക്കാരനുമായി ഹെരേര. അവസാന മിനിറ്റില്‍ ലഭിച്ച സുവര്‍ണാവസരം ജെഫ് ലൂയിസ് പുറത്തേക്കടിച്ചതോടെ ഹെയ്തിയുടെ എല്ലാ പ്രതീക്ഷകളും തീര്‍ന്നു. കരഞ്ഞ് കൊണ്ടാണ് ഹെയ്തി സംഘം മൈതാനം വിട്ടത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News