മുതിര്‍ന്നവരെ കളിപഠിപ്പിച്ച് ഇളമുറക്കാര്‍, ഇന്ത്യന്‍ ആരോസിന് ഐലീഗില്‍ സ്വപ്‌നത്തുടക്കം

Update: 2018-05-11 14:39 GMT
Editor : Subin
മുതിര്‍ന്നവരെ കളിപഠിപ്പിച്ച് ഇളമുറക്കാര്‍, ഇന്ത്യന്‍ ആരോസിന് ഐലീഗില്‍ സ്വപ്‌നത്തുടക്കം

അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യക്കുവേണ്ടി കളിച്ച പത്ത് താരങ്ങളുമായാണ് ഇന്ത്യന്‍ ആരോസ് ഐലീഗിനെത്തിയത്...

അണ്ടര്‍ 17, അണ്ടര്‍ 19 ലോകകപ്പിലെ താരങ്ങളെ അണി നിരത്തി ഐലീഗില്‍ അരങ്ങേറിയ ഇന്ത്യന്‍ ആരോസ് ഗംഭീര വിജയത്തോടെ തുടങ്ങി. ചെന്നൈ സിറ്റി എഫ്‌സിയെ 3-0ത്തിനാണ് ഇന്ത്യന്‍ ആരോസിന്റെ ചുണക്കുട്ടികള്‍ തോല്‍പ്പിച്ചത്.

Full View

ഇന്ത്യയുടെ അണ്ടര്‍ 17 താരം അനികെത് ജാദവ് ഇരട്ടഗോളുകള്‍ നേടി കളിയിലെ താരമായി. കളി തുടങ്ങി പത്തൊമ്പതാം മിനുറ്റില്‍ ബോക്‌സിന് വെളിയില്‍ നിന്നും ലഭിച്ച അര്‍ധാവസരം നിലം പറ്റെയുള്ള ഒരു ഷോട്ടിലൂടെ വലയിലാക്കിയാണ് അനികെത് ചേട്ടന്മാരെ ഞെട്ടിച്ചു തുടങ്ങിയത്. അമ്പത്തിയെട്ടാം മിനുറ്റില്‍ സ്ഥാനം മാറിയ ഗോളിയും പരിഭ്രമിച്ചു പോയ പ്രതിരോധക്കാരുമെല്ലാം ചേര്‍ന്ന് നല്‍കിയ അവസരം മുതലാക്കാനും അനികെതിനായി. മത്സരത്തിന്റെ 89ആം മിനുറ്റില്‍ ബോറിസ് സിങ് തങ്ജമാണ് ഇന്ത്യന്‍ ആരോസിനുവേണ്ടി മൂന്നാം ഗോള്‍ നേടിയത്.

അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യക്കുവേണ്ടി കളിച്ച പത്ത് താരങ്ങളുമായാണ് ഇന്ത്യന്‍ ആരോസ് ഐലീഗിനെത്തിയത്. അരങ്ങേറ്റത്തില്‍ തന്നെ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ശേഷിയുള്ള ടീമാണെന്ന് തെളിയിക്കുന്നതായിരുന്നു അവരുടെ പ്രകടനം.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News