രവി ശാസ്ത്രി പരിശീലകനായത് വലിയ അഭിപ്രായ വ്യത്യാസങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും ശേഷം

Update: 2018-05-13 13:02 GMT
Editor : Ubaid
രവി ശാസ്ത്രി പരിശീലകനായത് വലിയ അഭിപ്രായ വ്യത്യാസങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും ശേഷം
Advertising

സച്ചിനും ഗാംഗുലിയും തമ്മില്‍ ഇക്കാര്യത്തില്‍ വാക്കു തര്‍ക്കം വരെയുണ്ടായി

വലിയ അഭിപ്രായ വ്യത്യാസങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കുമാണ് കോച്ചിനെ തെരഞ്ഞെടുക്കാനുള്ള ബിസിസിഐ യോഗം വേദിയായത്. ശാസ്ത്രിയുടെ കാര്യത്തില്‍ ഏകദേശ ധാരണയായിരുന്നെങ്കിലും സൌരവ് ഗാംഗുലി ഇടഞ്ഞതോടെ വീണ്ടും വിവാദം. സച്ചിനും ഗാംഗുലിയും തമ്മില്‍ ഇക്കാര്യത്തില്‍ വാക്കു തര്‍ക്കം വരെയുണ്ടായി. കഴിഞ്ഞ വര്‍ഷം അനില്‍ കുംബ്ലെയെ തിരഞ്ഞെടുത്തപ്പോഴുണ്ടായ അതേ അഭിപ്രായ ഭിന്നത തന്നെയാണ് ഇത്തവണയും ബി.സി.സി.ഐയില്‍ ഉടലെടുത്തത്. ശാസ്ത്രി കോച്ചാകുന്ന കാര്യത്തില്‍ സച്ചിന്‍ ഉള്‍പ്പെടെയുള്ളവര്‍ സമ്മതമറിയിച്ചെങ്കിലും ഗാംഗുലി മാത്രം ഇടഞ്ഞുനിന്നു.

സപ്പോര്‍ട്ടിംഗ് സ്റ്റാഫ് വിഷയത്തിലാണ് തിങ്കളാഴ്ച്ച നടന്ന അഭിമുഖത്തില്‍ ഗാംഗുലി ശാസ്ത്രിയുമായി ഇടഞ്ഞത്. സപ്പോര്‍ട്ടിംഗ് സ്റ്റാഫിനെ ശാസ്ത്രിയുടെ താല്‍പ്പര്യത്തിനനുസരിച്ച് തെരഞ്ഞെടുക്കാന്‍ പറ്റില്ലെന്നും ബൌളിംഗ് പരിശീലകനായി സഹീര്‍ ഖാന്‍ വരണമെന്നും ഗാംഗുലി നിലപാടെടുത്തു. എന്നാല്‍ താന്‍ ഡയറക്ടറായിരുന്ന സമയത്ത് ബൗളിങ് പരിശീലകനായിരുന്ന ഭാരതി അരുണിനെ തിരിച്ചുകൊണ്ടുവരണമെന്നാണ് രവി ശാസ്ത്രിയുടെ താത്പര്യം. തുടര്‍ന്ന് സഹീര്‍ ഖാനെ ബൗളിങ് പരിശീലകനായി കൊണ്ടുവരുന്ന കാര്യം ഗാംഗുലി ക്യാപ്റ്റന്‍ വിരാട് കോലിയുമായി സംസാരിച്ചു. എന്നാല്‍ കോലിക്കും താല്‍പ്പര്യം ഭാരതി അരുണിനെയായിരുന്നു.

ഇതോടെ ഉപദേശക സമിതിയില്‍ ശാസ്ത്രിയുടെ കാര്യത്തില്‍ പ്രകടമായ ഭിന്നത കൈവന്നു. തര്‍ക്കം പരിഹരിക്കപ്പെടാതെ വന്നതോടെ അനിശ്ചിതത്വം ഇന്നലെ രാത്രി വരെ നീണ്ടു. ഒടുവില്‍ സഹീര്‍ ഖാന്റെയും ദ്രാവിഡിന്റെയും കാര്യത്തില്‍ ശാസ്ത്രിയും കോലിയും സമ്മതമറിയിച്ചതോടെ വിഷയം പരിഹരിക്കപ്പെട്ടു.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News