സന്തോഷ് ട്രോഫിയില്‍ കേരളം ഇന്ന് ആന്ധ്രയെ നേരിടും

Update: 2018-05-14 10:18 GMT
Editor : Trainee
സന്തോഷ് ട്രോഫിയില്‍ കേരളം ഇന്ന് ആന്ധ്രയെ നേരിടും
Advertising

ഫിനിഷിങ്ങിലെ പോരായ്മകള്‍ പരിഹരിക്കാന്‍ കേരളത്തിനാകുമോ?

സന്തോഷ് ട്രോഫിയില്‍ കേരളം ഇന്ന് രണ്ടാം മത്സരത്തിനിറങ്ങും. ആന്ധ്രപ്രദേശാണ് കേരളത്തിന്‍റെ എതിരാളികള്‍. ആദ്യ മത്സരം വിജയിച്ച ഇരു ടീമുകളും ഇന്നും വിജയം തന്നെ ലക്ഷ്യമിടുമ്പോള്‍ മികച്ച പോരാട്ടത്തിനാവും കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയം സാക്ഷിയാവുക.

ആദ്യ മത്സരത്തില്‍ താരതമ്യേ‌നെ ദുര്‍ബരായ പുതിച്ചേരിയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ കേരളത്തിന് ആന്ധ്രപ്രദേശ് വെല്ലുവിളി ഉയര്‍ത്തും. പ്രത്യേകിച്ച ഗ്രൂപ്പില്‍ ശക്തരായ കര്‍ണാടകയെ ആദ്യ മത്സരത്തില്‍ തോല്‍പിച്ചാണ് ആന്ധ്രയുടെ വരവ്. കേരളം ഇന്നും പതിവ് പോലെ ആക്രമണ ഫുട്ബോളിനായാരിക്കും മുന്‍തൂക്കം നല്‍കുക

ആദ്യ മത്സരത്തില്‍ തുറന്ന അവസരങ്ങളടക്കം കേരളം പാഴാക്കിയിരുന്നു. ഫിനിഷിങ്ങിലെ പോരായ്മകള്‍ ഇന്നത്തെ മത്സരത്തില്‍ മറികടക്കാനാകുമെന്നാണ് കേരളത്തിന്‍റെ പ്രതീക്ഷ. ജോബി ജെസ്റ്റിനും ഉസ്മാനും മികച്ച ഫോം തുടരുകയും മധ്യനിര മികച്ച ഒത്തിണക്കം കാഴ്ച വെയ്ക്കുകയും ചെയ്താല്‍ കേരളത്തിന് വിജയം സ്വന്തമാക്കാനാവും.

Full View
Tags:    

Writer - Trainee

contributor

Editor - Trainee

contributor

Similar News