നഥാന്‍ ലയോണിന് എട്ട് വിക്കറ്റ്; ഇന്ത്യ 189ന് പുറത്ത്

Update: 2018-05-24 23:53 GMT
Editor : Ubaid
നഥാന്‍ ലയോണിന് എട്ട് വിക്കറ്റ്; ഇന്ത്യ 189ന് പുറത്ത്

നഥാന്‍ ലയോണ്‍ പന്ത് കൊണ്ട് പടനയിച്ചപ്പോള്‍ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 189ന് അവസാനിച്ചു

നഥാന്‍ ലയോണ്‍ പന്ത് കൊണ്ട് പടനയിച്ചപ്പോള്‍ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 189ന് അവസാനിച്ചു. 22.2 ഓവറില്‍ 50 റണ്‍സ് വിട്ടുകൊടുത്ത് എട്ട് വിക്കറ്റുകളാണ് ലയോണ്‍ വീഴ്ത്തിയത്. 90 റണ്‍സെടുത്ത ഓപ്പണര്‍ ലോകേഷ് രാഹുലിന് മാത്രമെ തിളങ്ങനായുള്ളൂ. ബാക്കിയുള്ളവരെല്ലാം വന്നാ പാടെ കൂടാരം കയറി. കരുണ്‍ നായര്‍(26) വിരാട് കോഹ് ലി(12) അജിങ്ക്യ രഹാനെ(17) ചേതേശ്വര്‍ പുജാര(17) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു ബാറ്റ്സ്മാന്മാര്‍. കഴിഞ്ഞ മത്സരത്തിലെ ഹീറോ സ്റ്റീവ് ഒക്ഫീക്ക് ഒരു വിക്കറ്റ് മാത്രമെ വീഴ്ത്താനായുള്ളൂ.

Advertising
Advertising

മിച്ചല്‍ സ്റ്റാര്‍ക്കിനാണ് മറ്റൊരു വിക്കറ്റ്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യയുടെ തുടക്കം തന്നെ പാളിപ്പോയിരുന്നു. പരിക്കേറ്റ വിജയ്ക്ക് പകരം ടീമിലെത്തിയ അഭിനവ് മുകുന്ദിനെ റണ്‍സെടുക്കും മുന്പെ സ്റ്റാര്‍ക്ക് മടക്കി. പിന്നീട് എത്തിയ പൂജാരയും ലോകേഷ് രാഹുലും ടീമിനെ കരകയറ്റുന്നതിനിടെ പുജാരയെ മടക്കി ലിയോണ്‍ ഇന്ത്യക്ക് രണ്ടാം പ്രഹരമേല്‍പ്പിച്ചു. ഇവിടെ നിന്ന് തുടങ്ങിയ ലയോണ്‍ അവസാനക്കാരനായ ഇഷാന്ത് ശര്‍മ്മയെയും മടക്കിയാണ് അവസാനിപ്പിച്ചത്. സെഞ്ച്വറിയിലേക്ക് കുതിക്കുമെന്ന് തോന്നിച്ച ലോകേഷ് രാഹുലും ലയോണിന് മുന്നില്‍ വീഴുകയായിരുന്നു

മറുപടി ബാറ്റിങ് തുടങ്ങിയ ഓസീസ് വിക്കറ്റ് നഷ്ടമാകാതെ 40 റണ്‍സെടുത്തിട്ടുണ്ട്.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News