ആസ്ട്രേലിയന്‍ ഓപ്പണ്‍: നദാല്‍ ആദ്യ റൗണ്ടില്‍ പുറത്ത്

Update: 2018-05-30 08:12 GMT
Editor : admin
Advertising

ആസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ വന്‍ അട്ടിമറി. ലോക അഞ്ചാം നമ്പര്‍ താരവും മുന്‍ ചാമ്പ്യനുമായ സ്‍പെയിനിന്റെ റാഫേല്‍ നദാല്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി.

ആസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ വന്‍ അട്ടിമറി. ലോക അഞ്ചാം നമ്പര്‍ താരവും മുന്‍ ചാമ്പ്യനുമായ സ്‍പെയിനിന്റെ റാഫേല്‍ നദാല്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. ടൂര്‍ണമെന്റില്‍ സീഡ് ചെയ്യപ്പെടാത്ത സ്വന്തം നാട്ടുകാരന്‍ ഫെര്‍ണാണ്ടോ വെര്‍ഡാസ്‍കോയോട് അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ ടെന്നീസ് മൈതാനത്തെ കൊലകൊമ്പന്‍ കൊമ്പുകുത്തുകയായിരുന്നു. സ്‍കോര്‍: 6-7 6-4, 6-4 6-7 2-6.

ആസ്ട്രേലിയന്‍ ഓപ്പണില്‍ ഇതാദ്യമായാണ് നദാല്‍ ആദ്യ റൌണ്ടില്‍ പുറത്താകുന്നത്. പ്രധാന ടൂര്‍ണമെന്റുകളില്‍ രണ്ടാമത്തെ തവണയും. 2014 ലെ ഫ്രഞ്ച് ഓപ്പണ്‍ കിരീടത്തിനു ശേഷം ജേതാക്കളുടെ പട്ടികകളില്‍ നദാലിന്റെ പേര് ഇതുവരെ എഴുതിച്ചേര്‍ക്കപ്പെട്ടിട്ടില്ല. തിരിച്ചടികള്‍ക്കൊടുവില്‍ വിജയവഴിയിലേക്ക് തിരിച്ചെത്തുമെന്ന ആരാധകരുടെ പ്രതീക്ഷയെ അസ്ഥാനത്താക്കിയാണ് സ്‍പാനിഷ് കാളക്കൂറ്റന് അടിതെറ്റിയത്. ആദ്യ സെറ്റ് കൈവിട്ട ശേഷം കളിയിലേക്ക് തിരിച്ചെത്തിയ നദാല്‍ രണ്ടും മൂന്നും സെറ്റുകള്‍ കയ്യടക്കി. നാലാം സെറ്റില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ നദാല്‍ പരാജയപ്പെട്ടു. നിര്‍ണായകമായ അവസാന സെറ്റില്‍ ദയനീയമായി അടിയറവ് പറഞ്ഞാണ് നദാല്‍ ആസ്ട്രേലിയന്‍ ഓപ്പണോട് വിട പറഞ്ഞത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News