പൂനെ സൂപ്പര്‍ ജയന്റ്സിന് രണ്ടാം ജയം

Update: 2018-05-30 21:49 GMT
Editor : admin
പൂനെ സൂപ്പര്‍ ജയന്റ്സിന് രണ്ടാം ജയം

മഴ തടസ്സപ്പെടുത്തിയ മത്സരത്തില്‍ ഡക്വര്‍ത്ത് ലൂയിസ് നിയമപ്രകാരമാണ് വിജയികളെ നിശ്ചയിച്ചത്.

ഐ.പി.എല്ലില്‍ പൂനെ സൂപ്പര്‍ ജയന്റ്സിന് രണ്ടാം ജയം. 34 റണ്‍സിന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ പരാജയപ്പെടുത്തി. മഴ തടസ്സപ്പെടുത്തിയ മത്സരത്തില്‍ ഡക്വര്‍ത്ത് ലൂയിസ് നിയമപ്രകാരമാണ് വിജയികളെ നിശ്ചയിച്ചത്. മഴയെ തുടര്‍ന്ന് ഒരു മണിക്കൂര്‍ വൈകിയാണ് മത്സരം ആരംഭിച്ചത്.

ടോസ് സ്വന്തമാക്കിയ ധോണി ഹൈദരാബാദിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. കഴിഞ്ഞ മത്സരങ്ങളില്‍ തിളങ്ങിയ ഡേവിഡ് വാര്‍ണറെ ആദ്യ ഓവറില്‍ തന്നെ പുറത്താക്കി ഡിന്‍ഡ പൂനെക്ക് പ്രതീക്ഷ നല്‍കി

Advertising
Advertising

എന്നാല്‍ ശിഖര്‍ധവാന്റെ ഒറ്റയാന്‍ പോരാട്ടം ഹൈദരാബാദ് സ്കോര്‍ ഉയര്‍ത്തി. 56 റണ്‍സെടുത്ത ധവാന്‍ പുറത്താകാതെ നിന്നു. 18 റണ്‍സെടുത്ത നമാന്‍ ഓജയും 21 റണ്‍സെടുത്ത ഭുവനേശ്വര്‍ കുമാറും ധവാന് പിന്തുണ നല്‍കി.

118 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ പൂനെക്ക് അജിന്‍ക്യ രഹാനെയെ തുടക്കത്തില്‍ നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഡുപ്ലസിസും സ്റ്റീവന്‍ സ്മിത്തും ഒന്നിച്ചതോടെ പൂനെ വിജയത്തോടടുത്തു. ഡുപ്ലസിസ് 30 ഉം സ്മിത്ത് പുറത്താകാതെ 46 ഉം റണ്‍സുമെടുത്തു. പിന്നീടെത്തിയ ധോണിക്ക് 5 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 93 റണ്‍സില്‍ നില്‍ക്കെ വീണ്ടും മഴയെത്തിയതോടെ ഡക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം പൂനെയെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News