ഐഎസ്എല്‍: മുമ്പന്‍മാര്‍ മുന്നോട്ട്

Update: 2018-05-31 05:25 GMT
Editor : Alwyn K Jose
ഐഎസ്എല്‍: മുമ്പന്‍മാര്‍ മുന്നോട്ട്
Advertising

ഐഎസ്എല്ലില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് അത്‍ലറ്റികോ ഡി കൊല്‍ക്കത്ത.

ഐഎസ്എല്ലില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് അത്‍ലറ്റികോ ഡി കൊല്‍ക്കത്ത. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് കീഴടക്കിയാണ് കൊല്‍ക്കത്ത വീണ്ടും മുമ്പന്‍മാരായത്. ആദ്യ പകുതിയില്‍ പിന്നിട്ടു നിന്ന ശേഷമായിരുന്നു കൊല്‍ക്കത്തയുടെ വിജയവഴിയിലേക്കുള്ള കുതിപ്പ്. 39 ാം മിനിറ്റില്‍ ആല്‍ഫരോയിലൂടെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ആധിപത്യം നേടി. രണ്ടാം പകുതിയുടെ തുടക്കത്തിലും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് കരുത്തുമായി കളം നിറഞ്ഞു. എന്നാല്‍ 63 ാം മിനിറ്റില്‍ പോസ്റ്റിഗയിലൂടെ കൊല്‍ക്കത്ത സമനില പിടിച്ചു. കളി അവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കി നില്‍ക്കെ ബെലെന്‍കോസോയിലൂടെ വിജയഗോളും. കൊല്‍ക്കത്തയുടെ കുതിപ്പിന് കടിഞ്ഞാണ്‍ പിടിച്ചതും ഗോള്‍ സഹായം നല്‍കിയതും ഈസ്റ്റ് ബംഗാളിന്റെ സ്വന്തം താരം ഡിക്കയെന്ന റാള്‍ട്ടെയായിരുന്നു. വിജയത്തോടെ 12 പോയിന്റുമായി കൊല്‍ക്കത്ത പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി. പത്തു പോയിന്റുമായി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മൂന്നാം സ്ഥാനത്താണ്.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News