ഫീല്‍ഡിലെ മിന്നലായി മുകുന്ദ് - വീഡിയോ കാണാം

Update: 2018-05-31 17:03 GMT
Editor : admin
ഫീല്‍ഡിലെ മിന്നലായി മുകുന്ദ് - വീഡിയോ കാണാം

മുഴുനീള ഡൈവ് ചെയ്ത തരംഗയുടെ ബാറ്റ് ക്രീസിലെത്തിയെങ്കിലും വായുവിലായിരുന്നു. നിരവധി തവണ റീപ്ലേ പരിശോധിച്ച മൂന്നാം അമ്പയര്‍ ഔട്ട് വിധിക്കുകയും ചെയ്തു.

ഇന്ത്യയുടെ ഓപ്പണറായി തിളങ്ങാന്‍ നിനച്ചിരിക്കാതെ ലഭിച്ച അവസരം മുതലെടുക്കാനാകാത്തതിന്‍റെ ദുഖത്തിലായിരുന്നു ശ്രീലങ്കക്കെതിരായ ടെസ്റ്റിന്‍റെ ഒന്നാം ദിനം അഭിനവ് മുകുന്ദ് കളം വിട്ടത്. ഈയൊരു വീഴ്ച ഫീല്‍ഡിലെ മിന്നും പ്രകടനം കൊണ്ടാണ് രണ്ടാം ദിനം മുകുന്ദ് മറികടന്നത്. സില്ലി പോയിന്‍റില്‍ വിശ്വസ്ത കരങ്ങളാണെന്ന് തെളിയിച്ച മുകുന്ദ് മിന്നല്‍ നീക്കങ്ങളിലൂടെ രണ്ട് ലങ്കന്‍ താരങ്ങളെ കൂടാരം കയറ്റുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു.

Advertising
Advertising

Full View

തരംഗയായിരുന്നു മുകുന്ദിന്‍റെ ഫീല്‍ഡിലെ ചുറുചുറുക്കിന്‍റെ ആദ്യ ഇര. അശ്വിന്‍റെ പന്ത് ക്രീസ് വിട്ട് അടിക്കാന്‍ ശ്രമിച്ച തരംഗക്ക് പക്ഷേ ഉദ്ദേശിച്ച രീതിയില്‍ ആക്രമണം നടത്താനായില്ല. പന്ത് പതുക്കെ സില്ലി പോയിന്‍റിലേക്ക് തള്ളിവിടാന്‍ മാത്രമാണ് താരത്തിന് സാധിച്ചത്. പന്ത് പിടിച്ച് ഉടന്‍ തന്നെ മുകുന്ദ് ഇത് കീപ്പര്‍ സാഹക്ക് എറിഞ്ഞു കൊടുത്തു. സാഹയാകട്ടെ സ്റ്റമ്പ് ഇളക്കുകയും ചെയ്തു. മുഴുനീള ഡൈവ് ചെയ്ത തരംഗയുടെ ബാറ്റ് ക്രീസിലെത്തിയെങ്കിലും വായുവിലായിരുന്നു. നിരവധി തവണ റീപ്ലേ പരിശോധിച്ച മൂന്നാം അമ്പയര്‍ ഔട്ട് വിധിക്കുകയും ചെയ്തു.

അഞ്ച് ഓവറുകള്‍ക്ക് ശേഷം ഡിക്‍വെല്ലയെ മുകുന്ദ് കൂടാരം കയറ്റിയത് മനോഹരമായ ഒരു ഒറ്റക്കയ്യന്‍ ക്യാച്ചിലൂടെയായിരുന്നു. ഇടത്തോട്ട് മുഴുനീളന്‍ ഡൈവ് ചെയ്താണ് മുകുന്ദ് പന്ത് കൈപ്പിടിയിലൊതുക്കിയത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News