ഐ.പി.എല്‍ 2017: ചേതേശ്വര്‍ പുജാരക്കും അവസരമൊരുങ്ങുന്നു 

Update: 2018-06-01 02:02 GMT
Editor : rishad
ഐ.പി.എല്‍ 2017: ചേതേശ്വര്‍ പുജാരക്കും അവസരമൊരുങ്ങുന്നു 

ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് എന്ന പേരുള്ളതിനാല്‍ കൂറ്റനടിക്കാരുടെ മാമാങ്കമായ ഐ.പി.എല്ലില്‍ പുജാരയെ ആര്‍ക്കും വേണ്ടായിരുന്നു

ഐ.പി.എല്‍ പത്താം സീസണില്‍ ബാറ്റേന്താന്‍ ചേതേശ്വര്‍ പുജാരക്കും അവസരമൊരുങ്ങുന്നു. ഒരു പിടി താരങ്ങള്‍ പരിക്കേറ്റ് പുറത്തായതോടെയാണ് പുജാരക്ക് വീണ്ടും അവസരമൊരുങ്ങുന്നത്. ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് എന്ന പേരുള്ളതിനാല്‍ കൂറ്റനടിക്കാരുടെ മാമാങ്കമായ ഐ.പി.എല്ലില്‍ പുജാരയെ ആര്‍ക്കും വേണ്ടായിരുന്നു. എന്നാല്‍ ആസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ ബാറ്റ്‌കൊണ്ട് തിളങ്ങിയ ഇന്ത്യന്‍ താരങ്ങളില്‍ മുന്‍പന്തിയില്‍ പുജാരയായിരുന്നു.

Advertising
Advertising

ഈ ഫോം തന്നെയാണ് ഇപ്പോള്‍ ഐ.പി.എല്‍ ടീമുകളെ മാറ്റിച്ചിന്തിപ്പിക്കുന്നത്. 50 ലക്ഷമായിരുന്നു പുജാരയുടെ അടിസ്ഥാന വില. ഓപ്പണര്‍ റോളില്‍ തിളങ്ങാനുളള കഴിവൊക്കെ പുജാരക്കുണ്ട്. കഴിഞ്ഞ സീസണില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ താരമായിരുന്നു പുജാര. പഞ്ചാബിനൊപ്പം ഡല്‍ഹിയും ഓപ്പണര്‍മാരെ തേടിയലയുകയാണെന്നാണ് റിപ്പോര്‍ട്ട്.

ഡല്‍ഹിയുടെ താരങ്ങളായ ഡുമിനിയും ഡികോക്കും ഈ സീസണില്‍ ഏറെക്കുറെ കളിക്കില്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. ഇന്ത്യയുടെ ലോകേഷ് രാഹുല്‍, ആര്‍. അശ്വിന്‍ എന്നിവരും ഈ സീസണിലുണ്ടാവില്ല. ടീം പകരക്കാരെ തേടുകയാണെങ്കില്‍ പുജാരക്കും നറുക്ക് വീഴും.

Tags:    

Writer - rishad

contributor

Editor - rishad

contributor

Similar News