കാവേരി പ്രതിഷേധത്തിനിടെ ചെന്നൈയിൽ ഇന്ന് ഐപിഎൽ പോരാട്ടം

Update: 2018-06-01 06:09 GMT
Editor : Sithara
കാവേരി പ്രതിഷേധത്തിനിടെ ചെന്നൈയിൽ ഇന്ന് ഐപിഎൽ പോരാട്ടം

ആതിഥേയരായ ചെന്നൈ സൂപ്പർ കിങ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമായി ഏറ്റുമുട്ടും

കാവേരിയിൽ പ്രതിഷേധം തുടരുന്നതിനിടെ ചെന്നൈയിൽ ഇന്ന് ഐപിഎൽ പോരാട്ടം. ആതിഥേയരായ ചെന്നൈ സൂപ്പർ കിങ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമായി ഏറ്റുമുട്ടും. രാത്രി എട്ടിനാണ് മത്സരം.

കാവേരി വിഷയത്തിൽ തമിഴ്നാട്ടിൽ പ്രതിഷേധം നടക്കുമ്പോൾ ഐപിഎൽ വേണ്ടെന്ന നിലപാടിലാണ് വിവിധ സംഘടനകൾ. സ്റ്റേഡിയത്തിലെത്തി പ്രതിഷേധിക്കുമെന്ന് കർഷകരും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശക്തമായ സുരക്ഷയാണ് സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുളളത്. ആദ്യ മത്സരത്തിൽ വിജയിച്ച ആത്മവിശ്വാസം ഇരു ടീമുകൾക്കുമുണ്ട്. എന്നാൽ പ്രമുഖ താരങ്ങളുടെ പരുക്ക് ചെന്നൈയ്ക്ക് തിരിച്ചടിയാണ്.

ജാദവിന് പകരം ഫാഫ് ഡു പ്ലെസിസിനെ ചെന്നെ ഇന്നിറക്കിയേക്കും. നാല് വിദേശ താരങ്ങൾ എന്ന നിയമാവലി ഉള്ളതിനാൽ പേസ് ബൗളർ മാർക്ക് വുഡിന് പുറത്തിരിക്കേണ്ടി വരും. പകരം ഷർദുൽ ടാക്കുറിനെ അന്തിമ ഇലവനിൽ ഉൾപ്പെടുത്താനാണ് സാധ്യത. ബംഗളുരുവിനെ പരാജയപ്പെടുത്തിയ അതേ ടീമിനെ കൊൽക്കത്ത നിലനിർത്തിയേക്കും.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News