ആദ്യ ഓവറില്‍ തന്നെ വിക്കറ്റ്, 25 വര്‍ഷങ്ങള്‍ക്ക് ശേഷം ചരിത്രം രചിച്ച് ഭുവി

Update: 2018-06-02 23:58 GMT
Editor : admin
ആദ്യ ഓവറില്‍ തന്നെ വിക്കറ്റ്, 25 വര്‍ഷങ്ങള്‍ക്ക് ശേഷം ചരിത്രം രചിച്ച് ഭുവി

ഇതിഹാസ താരം കപില്‍ദേവ് മാത്രമായിരുന്നു ഇതുവരെ ഈ നേട്ടം നേടിയ ഏക ഇന്ത്യന്‍ ബൌളര്‍. ദക്ഷിണാഫ്രിക്കക്കെതിരെ തന്നെയായിരുന്നു കപിലിന്‍റെ ഈ പ്രകടനം

സ്വിങ് ബൌളര്‍മാരുടെ പറുദീസയായ ന്യൂലാന്‍ഡില്‍ ആദ്യ ഓവറില്‍ തന്നെ ദക്ഷിണാഫ്രിക്കയെ ഞെട്ടിച്ച് ഭുവനേശ്വര്‍ കുമാര്‍. മൂന്ന് പേരെ കൂടാരം കയറ്റി ഇന്ത്യക്ക് മുന്‍തൂക്കം നല്‍കിയ ഭുവി ഇതിനിടെ ഒരു ചരിത്ര നേട്ടത്തിനും ഉടമയായി. 25 വര്‍ഷത്തെ നീണ്ട ഇടവേളക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ ബൌളര്‍ വിദേശ മണ്ണില്‍ ടെസ്റ്റിലെ ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് സ്വന്തമാക്കുന്നത്.

ഇതിഹാസ താരം കപില്‍ദേവ് മാത്രമായിരുന്നു ഇതുവരെ ഈ നേട്ടം നേടിയ ഏക ഇന്ത്യന്‍ ബൌളര്‍. ദക്ഷിണാഫ്രിക്കക്കെതിരെ തന്നെയായിരുന്നു കപിലിന്‍റെ ഈ പ്രകടനം. ഡര്‍ബന്‍ ടെസ്റ്റിലെ ആദ്യ പന്തില്‍ തന്നെ ജിമ്മി കുക്കിനെയായിരുന്നു കപില്‍ വീഴ്ത്തിയിരുന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News