സേവാഗ് വീണ്ടും ഓപ്പണ്‍‌ ചെയ്യുന്നു!

Update: 2018-06-02 00:52 GMT
Editor : admin
സേവാഗ് വീണ്ടും ഓപ്പണ്‍‌ ചെയ്യുന്നു!

അത് കേവലമൊരു ഏപ്രില്‍ ഫൂള്‍ തമാശ മാത്രമായിരുന്നുവെന്നും ഇതാദ്യമായാണ് ആരാധകരെ താനിങ്ങനെ കളിപ്പിക്കുന്നതുമെന്നാണ് വീഡിയോ സന്ദേശത്തില്‍ താരം

വെടിക്കെട്ട് ഓപ്പണിങ് ബാറ്റ്സാമാന്‍ വീരേന്ദ്ര സേവാഗ് വീണ്ടും ഓപ്പണറുടെ റോളിലെത്തുന്നു - ക്രിക്കറ്റ് ലോകം ഇന്നലെ സജീവമായി ചര്‍ച്ച ചെയ്ത വിഷയം ഇതായിരുന്നു. ഐപിഎല്ലില്‍ ഡല്‍ഹിക്കെതിരായ ആദ്യ മത്സരത്തില്‍ കിങ്സ് ഇലവന്‍ പഞ്ചാബിനായി വീരു ഓപ്പണറാകുമെന്ന വാര്‍ത്ത പുറത്തുവിട്ടത് കിങ്സ് ഇലവന്‍ ടീം മാനേജ്മെന്‍റ് തന്നെയാണ്. ട്വിറ്ററിലൂടെയുള്ള ഈ വെളിപ്പെടുത്തല്‍ ഏപ്രില്‍ ഫൂളാക്കലാണോയെന്ന സംശയം നിലനില്‍ക്കെ സ്ഥിരീകരണവുമായി യുവരാജ് സിങ് രംഗതെത്തി. നെറ്റ്സില്‍ സേവാഗ് കഠിന പരിശ്രമത്തിലാണെന്നും അദ്ദേഹത്തെ വീണ്ടും ക്രീസില്‍ കാണാന്‍ കാത്തിരിക്കുകയാണെന്നുമായിരുന്നു യുവിയുടെ ട്വീറ്റ്. ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിന് വിവാഹത്തെ തുടര്‍ന്ന് ആദ്യ മത്സരത്തിന് എത്താനാകാത്തതു കൊണ്ടാണ് ഈ തീരുമാനമെന്ന വിശദീകരണവും വന്നു.

Advertising
Advertising


വാര്‍ത്ത സജീവ ചര്‍ച്ചയായി മുന്നേറുമ്പോള്‍ മൌനം പാലിച്ച വീരു പത്തു മണിക്കൂറിന് ശേഷം തന്‍റെ നിലപാട് അറിയിച്ച് രംഗത്തെത്തി. അത് കേവലമൊരു ഏപ്രില്‍ ഫൂള്‍ തമാശ മാത്രമായിരുന്നുവെന്നും ഇതാദ്യമായാണ് ആരാധകരെ താനിങ്ങനെ കളിപ്പിക്കുന്നതുമെന്നാണ് വീഡിയോ സന്ദേശത്തില്‍ താരം പറഞ്ഞത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News