കറുത്ത ബലൂണ്‍, ചെരുപ്പേറ്; ഐപിഎല്ലിനിടെ പ്രതിഷേധം

Update: 2018-06-02 06:17 GMT
Editor : Subin
കറുത്ത ബലൂണ്‍, ചെരുപ്പേറ്; ഐപിഎല്ലിനിടെ പ്രതിഷേധം
Advertising

നാം തമിഴര്‍ കക്ഷി പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചത്. പ്രവര്‍ത്തകര്‍ ഗ്രൗണ്ടിലേക്ക് കറുത്ത ബലൂണുകളും ചെരുപ്പുകളും വലിച്ചെറിഞ്ഞു.

ഐപിഎല്‍ മത്സരം നടക്കുന്ന ചെന്നൈ ചെപ്പോക് സ്‌റ്റേഡിയത്തില്‍ കാവേരി വിഷയത്തില്‍ പ്രതിഷേധം. നാം തമിഴര്‍ കക്ഷി പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചത്. പ്രവര്‍ത്തകര്‍ ഗ്രൗണ്ടിലേക്ക് കറുത്ത ബലൂണുകളും ചെരുപ്പുകളും വലിച്ചെറിഞ്ഞു.

സംഭവത്തില്‍ മൂന്ന് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ കളി യാതൊരു തടസ്സവും കൂടാതെ തുടരുകയാണ്. നേരത്തെ സ്‌റ്റേഡിയത്തിന് പുറത്ത് വിവധ കക്ഷികളുടെ നേതൃത്വത്തിലും പ്രതിഷേധമുണ്ടായിരുന്നു. അണ്ണാ ശാലൈയില്‍ പ്രതിഷേധിച്ച ഭാരതി രാജ അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News