പന്തില്‍ കൃത്രിമം, ഗത്യന്തരമില്ലാതെ സ്റ്റീവ് സ്മിത്തും വാര്‍ണറും രാജിവെച്ചു

Update: 2018-06-04 21:16 GMT
Editor : Subin
പന്തില്‍ കൃത്രിമം, ഗത്യന്തരമില്ലാതെ സ്റ്റീവ് സ്മിത്തും വാര്‍ണറും രാജിവെച്ചു

പന്തില്‍ കൃത്രിമം കാട്ടുന്നതിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ വ്യക്തമായതോടെ താരം കുറ്റം തുറന്നു സമ്മതിച്ചിരുന്നു.  എന്നാല്‍ ഇത് ജയിക്കാനുള്ള തന്ത്രമാണെന്നും...

പന്തില്‍ കൃത്രിമം കാണിച്ച സംഭവത്തില്‍ ആസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനം സ്റ്റീവ് സ്മിത്ത് രാജിവെച്ചു. ഉപനായകന്‍ ഡേവിഡ് വാര്‍ണറും രാജിവെച്ചു. വിക്കറ്റ് കീപ്പര്‍ ടിം പെയിന്‍ ടീമിന്റെ പുതിയ നായകന്‍.

ദക്ഷിണാഫ്രിക്കക്കെതിരായ മത്സരം ജയിക്കാനായി പന്തില്‍ കൃത്രിമം കാട്ടിയതാണ് വിവാദമായത്. രാജ്യത്തിന് നാണക്കേടുണ്ടാക്കിയതിന് സ്മിത്തിനെ നായകസ്ഥാനത്തു നിന്നും പുറത്താക്കണമെന്ന് ആസ്ട്രേലിയന്‍ സര്‍ക്കാര്‍ ക്രിക്കറ്റ് ബോര്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു. വിവാദങ്ങളെ തുടര്‍ന്ന് കുരുക്ക് മുറുകിയപ്പോഴാണ് സ്റ്റീവ് സ്മിത്തും വാര്‍ണറും രാജിവെച്ചിരിക്കുന്നത്.

Advertising
Advertising

പിച്ചില്‍ നിന്നുള്ള ചെറിയ പ്രതലം മഞ്ഞ ടേപ്പില്‍ എടുത്താണ് ആസ്ട്രേലിയന്‍ ഓപ്പണിംങ് ബാറ്റ്‌സ്മാന്‍ ബാന്‍ക്രോഫ്ട് പന്തില്‍ കൃത്രിമം കാട്ടിയത്. പന്തില്‍ കൃത്രിമം കാട്ടുന്നതിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ വ്യക്തമായതോടെ താരം കുറ്റം തുറന്നു സമ്മതിച്ചിരുന്നു. എന്നാല്‍ ഇത് ജയിക്കാനുള്ള തന്ത്രമാണെന്നും ടീമിലെ മുതിര്‍ന്ന താരങ്ങള്‍ക്കും കോച്ചിനും അറിയാമായിരുന്നുവെന്നും സ്റ്റീവ് സ്മിത്ത് പറഞ്ഞതോടെ കൂടുതല്‍ വിമര്‍ശങ്ങള്‍ ഉയര്‍ന്നു.

Full View

സംഭവത്തിന്റെ പേരില്‍ താന്‍ ഓസീസ് നായകസ്ഥാനം രാജിവെക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു സ്മിത്തിന്റെ ആദ്യ പ്രതികരണം. എന്നാല്‍ ഓസ്‌ത്രേലിയന്‍ സര്‍ക്കാരും ഓസീസ് സ്‌പോര്‍ട്‌സ് കമ്മീഷണറും കടുത്ത നിലപാടെടുത്തതോടെ സ്മിത്തിനും വാര്‍ണര്‍ക്കും രാജിയല്ലാതെ മറ്റുമാര്‍ഗ്ഗമില്ലാതെ വരികയായിരുന്നു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News