ലോകകിരീടം നേടിയ ഇന്ത്യന്‍ കൗമാരക്കാരുടെ ഹിപ്‌നോസിസ് ആഘോഷം

Update: 2018-06-05 13:23 GMT
ലോകകിരീടം നേടിയ ഇന്ത്യന്‍ കൗമാരക്കാരുടെ ഹിപ്‌നോസിസ് ആഘോഷം

ഫിഫ സോക്കര്‍ വീഡിയോ ഗെയിമില്‍ നിന്നും ആവേശം ഉള്‍ക്കൊണ്ടുള്ള ഹിപ്‌നോസിസ് ആഘോഷമായിരുന്നു ഇന്ത്യന്‍ടീം കളത്തില്‍ നടത്തിയത്.

ഫൈനലിലും ആധികാരിക ജയത്തോടെ അണ്ടര്‍ 19 ലോകകിരീടം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യയുടെ അഭിമാനതാരങ്ങള്‍. ആസ്‌ത്രേലിയയെ 217 റണ്‍സിലൊതുക്കിയ ശേഷം പത്ത് ഓവര്‍ ബാക്കിയിരിക്കെ നേടിയ എട്ട് വിക്കറ്റ് ജയം ഈ ടീമിന്റെ ആഴവും പരപ്പും വ്യക്തമാക്കുന്നുണ്ട്. ലോകകിരീടം നേടിയശേഷം ഇന്ത്യന്‍ ടീം നടത്തിയ 'ഹിപ്‌നോസിസ്' ആഘോഷവും സോഷ്യല്‍മീഡിയയില്‍ ഹിറ്റായിരിക്കുകയാണ്.

ഇത് നാലാം തവണയാണ് അണ്ടര്‍ 19 ലോകകപ്പ് കിരീടം ഇന്ത്യയിലേക്കെത്തുന്നത്. 2000, 2008, 2012 വര്‍ഷങ്ങളില്‍ മുഹമ്മദ് കൈഫ്, വിരാട് കോഹ്ലി, ഉന്മുക്ത് ചന്ദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇന്ത്യ നേരത്തെ കൗമാര ക്രിക്കറ്റിന്റെ നെറുകയിലെത്തിയത്. ഇത്തവണ പൃഥ്വി ഷായുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘം സമ്പൂര്‍ണ്ണാധിപത്യം പുലര്‍ത്തിയാണ് ലോകകിരീടം നേടിയിരിക്കുന്നത്.

Advertising
Advertising

That was some celebration by the Indian Under 19 team! They were ruthless throughtout...#U19CWC #U19CWCFinal #U19WorldCup pic.twitter.com/8KlrCUuoDd

— Nikhil Mane 🏏🇦🇺 (@nikhiltait) February 3, 2018

കലാശപ്പോരാട്ടത്തിലെ താരമായത് സെഞ്ചുറിയോടെ ഇന്ത്യന്‍ മറുപടിക്ക് ചുക്കാന്‍ പിടിച്ച മന്‍ജോത് കര്‍ള(102 പന്തില്‍ 101*)യായിരുന്നു. ഹാര്‍വിക് ദേശായി 47 റണ്‍സോടെ പുറത്താകാതെ നിന്നപ്പോള്‍ പൃഥ്വി ഷായും(29) ശുഭ്മാന്‍ ഗില്ലും(31) ഫൈനലില്‍ തങ്ങളുടേതായ സംഭാവനകള്‍ നല്‍കി. പരസ്പരം മത്സരിച്ച് പന്തെറിഞ്ഞ ഇന്ത്യന്‍ ബൗളര്‍മാരില്‍ അങ്കുല്‍ റോയ്, നാഗര്‍കോട്ടി, ശിവ സിംങ്, ഇഷാന്‍ പോരേല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ശിവം മാവി ഒരു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഒരു ആസ്‌ത്രേലിയന്‍ ബാറ്റ്‌സ്മാന്‍ റണ്ണൗട്ടാവുകയായിരുന്നു.

Full View

കിരീടം നേടിയശേഷം നടത്തിയ ആഘോഷ പ്രകടനങ്ങളും ഇന്ത്യന്‍ ടീം എത്രത്തോളം ആവേശത്തിലാണെന്ന് കാണിക്കുന്നതായിരുന്നു. ചാമ്പ്യന്‍മാരുടെ വന്യമായ ആഘോഷത്തിന് ക്യാപ്റ്റന്‍ പൃഥ്വി ഷാ തന്നെയായിരുന്നു നേതൃത്വം നല്‍കിയത്. ഫിഫ സോക്കര്‍ വീഡിയോ ഗെയിമില്‍ നിന്നും ആവേശം ഉള്‍ക്കൊണ്ടുള്ള ഹിപ്‌നോസിസ് ആഘോഷമായിരുന്നു ഇന്ത്യന്‍ടീം കളത്തില്‍ നടത്തിയത്.

Tags:    

Similar News