ചിലി ഫൈനലില്‍

Update: 2018-06-05 11:31 GMT
Editor : admin
ചിലി ഫൈനലില്‍

കൊളംബിയയെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ചില പരാജയപ്പെടുത്തിയത്.

കോപ്പ അമേരിക്ക ശതാബ്ദി ടൂര്‍ണമെന്റിലെ കലാശപ്പോരാട്ടത്തില്‍ ചില അര്‍ജന്റീനയെ നേരിടും. രണ്ടാം സെമിയില്‍ കൊളംബിയയെ ഏകപക്ഷീയമായ രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് ചിലി ഫൈനലില്‍ കടന്നത്.

ചാള്‍സ് അരന്‍ഗുയിസ് (7), ജോസ് ഫുന്‍സലിഡ (11) എന്നിവരാണ് ചിലിക്കുവേണ്ടി ഗോള്‍ നേടിയത്. കൊളംബിയയുടെ മുന്നേറ്റത്തോടെ തുടങ്ങിയ മത്സരത്തില്‍ ഏഴാം മിനിറ്റില്‍ ചിലി ലീഡ് സ്വന്തമാക്കി. അരന്‍ഗുയിസിന്റെ വലങ്കാലന്‍ ഷോട്ട് വല കുലുക്കിയപ്പോള്‍ കൊളംബിയന്‍ ഗോളിക്കു കാഴ്ചക്കാരനാകാന്‍ മാത്രമായിരുന്നു വിധി. ആദ്യ ഗോളിന്റെ ഞടുക്കത്തില്‍നിന്ന് കൊളംബിയ മുക്തമാകുന്നതു മുമ്പ് 11-ാം മിനിറ്റില്‍ ചിലി രണ്ടാം ഗോളും സ്വന്തമാക്കി. വീണുകിട്ടിയ അവസരം മുതലാക്കിയായിരുന്നു ഫുന്‍സലിഡയുടെ ഗോള്‍. അമ്പത്തിയാറാം മിനിറ്റില്‍ കാര്‍ലോസ് സാഞ്ചസ് രണ്ടാം മഞ്ഞ കണ്ട് പുറത്തായതോടെ കൊളംബിയ പത്ത് പേരായി ചുരുങ്ങി.

Advertising
Advertising

ഇന്ത്യന്‍ സമയം അടുത്ത തിങ്കളാഴ്ച പുലര്‍ച്ചെ 5.30നു നടക്കുന്ന ഫൈനലില്‍ അര്‍ജന്റീനയാണ് ചിലി-കൊളംബിയ വിജയികളുടെ എതിരാളി. സെമിയില്‍ ആതിഥേയരായ അമേരിക്കയെ 4-0നു കീഴടക്കിയാണ് അര്‍ജന്റീന ഫൈനലില്‍ എത്തിയത്.
കനത്ത മഴയും കാറ്റും മിന്നലും കാരണം ഒരു മണിക്കൂര്‍ നിര്‍ത്തിവച്ചശേഷമാണ് രണ്ടാം പകുതിയില്‍ കളി ആരംഭിച്ചത്. സംഘാടകര്‍ ഉടനെ കാണികളോട് സ്‌റ്റേഡിയത്തില്‍ നിന്ന് മാറി നില്‍ക്കാനും തുറന്ന സ്ഥലങ്ങളില്‍ നില്‍ക്കരുതെന്നും മുന്നറിയിപ്പ് നല്‍കി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News