ഏഷ്യൻ ഗെയിംസിന് ഇന്ന് സമാപനം; ഇന്ത്യ എട്ടാമത്
ഏഷ്യന്‍ ഗെയിംസില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന മെഡല്‍ നേട്ടമാണ് ഇത്തവണ ഇന്ത്യയുടേത്
Update: 2018-09-02 09:18 GMT
പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസിന് ഇന്ന് ജക്കാര്‍ത്തയില്‍ സമാപനം. ഏഷ്യന്‍ ഗെയിംസില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന മെഡല്‍ നേട്ടമാണ് ഇത്തവണ ഇന്ത്യയുടേത്. 15 സ്വർണ്ണവും 24 വെള്ളിയും 30 വെങ്കലവുമടക്കം 69 മെഡലുകൾ നേടി എട്ടാം സ്ഥാനത്താണ് ഇന്ത്യ. 132 സ്വര്‍ണവുമായി ചൈനയാണ് ഒന്നാമത്.
അത്‌ലറ്റിക്സിലും ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ഇന്ത്യയുടേത്. മലയാളി താരങ്ങൾ ഗെയിംസിലുടനീളം മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. ജിന്‍സണ്‍ ജോണ്‍സണ്‍, വിസ്മയ എന്നിവര്‍ സ്വര്‍ണ നേട്ടം സ്വന്തമാക്കി. ഇന്ന് വൈകീട്ടാണ് സമാപന ചടങ്ങുകള്‍. വനിതാ ഹോക്കി ടീം ക്യാപ്റ്റന്‍ റാണി രാംപാലാണ് പതാകയേന്തുക.