ദേശീയ റോളര്‍ സ്‌കേറ്റിങ് ചാമ്പ്യന്‍ഷിപ്പിന് സഹോദരങ്ങള്‍
12നും 16നുമിടയിലുള്ളവരുടെ വിഭാഗത്തില്‍ ദേശീയ ചാമ്പ്യന്‍ഷിപ്പിലാണ് പാമ്പാടി ബി.എം.എം.ഹയര്‍ സെക്കന്‍ഡറിയിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ആരോണ്‍ ജേക്കബ് ജോബിന്‍, എട്ടാം ക്ലാസ് വിദ്യാര്‍ഥി അനന്യ മരിയ ജോബിന്‍
ദേശീയ റോളര്‍ സ്‌കേറ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിക്കാന്‍ പള്ളിക്കത്തോട് സ്വദേശികളായ സഹോദരങ്ങള്‍. പാമ്പാടി ബി.എം.എം.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ആരോണ്‍ ജേക്കബ് ജോബിന്‍, എട്ടാം ക്ലാസ് വിദ്യാര്‍ഥി അനന്യ മരിയ ജോബിന്‍ എന്നിവരാണ് കുട്ടികളുടെ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കുന്നത്. ഈ മാസം 18 മുതല്‍ 23 വരെ വിശാഖപട്ടണത്താണ് ചാമ്പ്യന്‍ഷിപ്പ്.
12നും 16നുമിടയില്‍ പ്രായമുള്ള കുട്ടികളുടെ ദേശീയ ചാമ്പ്യന്‍ഷിപ്പിലാണ് പാമ്പാടി ബി.എം.എം.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ആരോണ്‍ ജേക്കബ് ജോബിന്‍, എട്ടാം ക്ലാസ് വിദ്യാര്‍ഥി അനന്യ മരിയ ജോബിന്‍, എന്നിവര്‍ മാറ്റുരയ്ക്കുന്നത്. എറണാകുളത്ത് നടന്ന സംസ്ഥാനതല മത്സരത്തില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒരു സ്വര്‍ണവും മൂന്ന് വെള്ളിയും നേടി ഒന്നാം സ്ഥാനത്തോടെയാണ് അനന്യ ദേശീയ ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടിയതെങ്കില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ രണ്ടാമതെത്തിയ ആരോണ്‍ ഒരു വെള്ളിയും ഒരു വെങ്കലവും നേടിയാണ് ദേശീയ ചാമ്പ്യന്‍ഷിപ്പില്‍സ്ഥാനം ഉറപ്പിച്ചത്.
അനന്യയ്ക്കിത് നാലാം ദേശീയ മത്സരമാണ്. ആരോണിന് ആദ്യത്തേതും. ആരോണ്‍ നാലാം കഌസ് മുതലും അനന്യ രണ്ടാം കഌസ് മുതലും സ്‌കേറ്റിങ് പരിശീലിച്ചു വരുന്നു. ആരോണിന്റെയും അനന്യയുടെയും നേട്ടത്തില്‍ ബി എം എം സ്‌കൂളിനും അഭിമാനത്തിന്റെ നിമിഷങ്ങളാണ്. ഈ മാസം 18 മുതല്‍ 23 വരെ വിശാഖപട്ടണത്താണ് ചാമ്പ്യന്‍ഷിപ്പ്. ദേശീയ മത്സരത്തില്‍ ഒരുമിച്ചു പങ്കെടുക്കാന്‍ കഴിഞ്ഞതിന്റെ ആഹ്‌ളാദത്തിലാണ് ആരോണും അനന്യയും.