പ്രൊഫഷനല്‍ വോളിബോള്‍ ലീഗിനൊരുങ്ങി ‘കാലിക്കറ്റ് ഹീറോസ്’
കാലിക്കറ്റ് ഹീറോസിന് പുറമെ കേരളത്തില്‍ നിന്ന് കൊച്ചിന്‍ സ്ട്രൈക്കേര്‍സും പ്രൊ വോളി ലീഗിലുണ്ട്
രാജ്യത്തെ ആദ്യ പ്രൊഫഷണല്‍ വോളിബാള്‍ ലീഗിനൊരുങ്ങി ‘കാലിക്കറ്റ് ഹീറോസ്’. ചെമ്പടയെന്ന പേരുമായാണ് കാലിക്കറ്റ് ഹീറോസ് പ്രൊ വോളിയില്‍ ഇറങ്ങുക. ഒളിമ്പിക്സില്‍ അമേരിക്കയുടെ ടീമംഗമായ പോള്‍ ലോട്മാനും ഹീറോസിനൊപ്പമുണ്ട്. ആരാധകര്‍ നല്‍കിയ ചെമ്പട എന്ന പേരില്‍ പ്രൊ വോളി ലീഗില്‍ കരുത്തുറ്റ സ്മാഷുമായി കളം വാഴാനാണ് കാലിക്കറ്റ് ഹീറോസ് എത്തുന്നത്.
മുന്‍ കേരള ടീം ക്യാപ്റ്റന്‍ ജെറോം വിനീത്, ലിബറോ സി.കെ രതീഷ്, അജിത് ലാല്‍ തുടങ്ങി പ്രമുഖ താരങ്ങള്‍ കാലിക്കറ്റ് ഹീറോസിനൊപ്പമുണ്ട്. അമേരിക്കല്‍ ഒളിമ്പിക്സ് താരം പോള്‍ ലോട്മാന്‍, കോംഗോ താരം ഇലൌനി ഗംപൌരു എന്നിവരാണ് കാലിക്കറ്റ് ഹീറോസിന്‍റെ വിദേശ താരങ്ങള്‍. ആരാധകരെ ലക്ഷ്യമിട്ടുള്ള ടീമിന്‍റെ തീം സോംഗ് പ്രകാശനം ചെയ്തു. ലോകത്തിലെ മികച്ച പ്രൊഫഷണല്‍ ലീഗുകളിലൊന്നായി ഇന്ത്യന്‍ ലീഗ് അറിയപ്പെടുമെന്ന അഭിപ്രായമാണ് വിദേശതാരങ്ങളായ ലോട്മാനും ഇലൌനിക്കമുള്ളത്.
കാലിക്കറ്റ് ഹീറോസിന് പുറമെ കേരളത്തില്‍ നിന്ന് കൊച്ചിന്‍ സ്ട്രൈക്കേര്‍സും പ്രൊ വോളി ലീഗിലുണ്ട്. അഹമ്മദാബാദ്, മുംബൈ, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നാണ് മറ്റ് ടീമുകള്‍ ഫെബ്രുവരി രണ്ടിന് കൊച്ചിയില്‍ രാജ്യത്തെ ആദ്യ പ്രൊഫഷണല്‍ വോളി ലീഗിന് തുടക്കമാകും.