ആസ്‌ട്രേലിയ കത്തുന്നു; ഓരോ എയ്‌സിനും 250 ഡോളര്‍ നല്‍കുമെന്ന് ടെന്നീസിലെ ബാഡ്‌ബോയ്
12 ദശലക്ഷം ഏക്കറിലേറെ പ്രദേശവും പതിനായിരക്കണക്കിന് ജീവജാലങ്ങളും ഇതിനകം കാട്ടുതീയില്‍ ചാരമായി. മൂന്ന് അഗ്നിശമന സേനാംഗങ്ങള്‍ അടക്കം കുറഞ്ഞത് 17 പേര്‍ക്ക് കാട്ടുതീയില്‍ ജീവന്‍ നഷ്ടമായി.
ആസ്‌ട്രേലിയ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും രൂക്ഷമായ കാട്ടുതീ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. 12 ദശലക്ഷം ഏക്കറിലേറെ പ്രദേശവും പതിനായിരക്കണക്കിന് ജീവജാലങ്ങളും ഇതിനകം കാട്ടുതീയില്‍ ചാരമായി. മൂന്ന് അഗ്നിശമന സേനാംഗങ്ങള്‍ അടക്കം കുറഞ്ഞത് 17 പേര്‍ക്ക് കാട്ടുതീയില്‍ ജീവന്‍ നഷ്ടമായി. ലോകത്തിന്റെ പലഭാഗത്തുനിന്നും കൂട്ടത്തില്‍ കായികലോകത്തു നിന്നും കാട്ടുതീയില്‍ പെട്ട് എരിയുന്ന ആസ്‌ട്രേലിയക്കായി സഹായം വരുന്നുണ്ട്.
ये à¤à¥€ पà¥�ें- ‘മാപ്പൊന്നും പറയില്ല, അടിച്ചത് നദാലിന്റെ നെഞ്ചിലേക്ക് തന്നെ’
ടെന്നീസ് ആസ്‌ട്രേലിയയും ക്രിക്കറ്റ് ആസ്‌ട്രേലിയയും സാഹചര്യത്തിന്റെ പ്രാധാന്യം മനസിലാക്കി ദുരിതാശ്വാസത്തിന് മുന്നിട്ടിറങ്ങിയിട്ടുണ്ട്. എ.ടി.പി കപ്പിലും ആസ്‌ട്രേലിയന്‍ ഓപണിലും കാട്ടുതീ നാശം വിതച്ചവര്‍ക്ക് ആശ്വാസമാകാന്‍ ദുരിതാശ്വാസ നിധി സ്വരൂപിക്കുമെന്നാണ് ടെന്നീസ് ആസ്‌ട്രേലിയ അറിയിച്ചിരിക്കുന്നത്.
ആരുടേയും പ്രേരണയില്ലാതെ ടെന്നീസിലെ ബാഡ് ബോയ് ആയി അറിയപ്പെടുന്ന നിക് കിരിയോസ് സ്വതസിദ്ധമായ രീതിയില്‍ തന്റെ സഹായം പ്രഖ്യാപിച്ചു. ഈ വേനലില്‍ താന്‍ എതിരാളികള്‍ക്ക് നേരെ തൊടുക്കുന്ന ഓരോ എയ്‌സിനും 200 ആസ്‌ട്രേലിയന്‍ ഡോളര്‍( ഏകദേശം 9974 രൂപ) വീതം കണക്കാക്കി ദുരിതാശ്വാസത്തിന് നല്‍കുമെന്നാണ് കിരിയോസിന്റെ പ്രഖ്യാപനം.
കിരിയോസിന്റെ പ്രഖ്യാപനം മറ്റ് രണ്ട് ആസ്‌ട്രേലിയന്‍ ടെന്നീസ് താരങ്ങള്‍ കൂടി ഏറ്റെടുക്കുകയും ചെയ്തു. ഓരോ എയ്‌സിനും 250 ആസ്‌ട്രേലിയന്‍ ഡോളര്‍ വെച്ച് നല്‍കുമെന്നാണ് ഡി മിനൗര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. താന്‍ കിരിയോസിനോളം എയ്‌സുകള്‍ തൊടുക്കാറില്ലെന്നും അതുകൊണ്ടാണ് തുക കൂട്ടിയതെന്നുമാണ് ഡി മിനൗര്‍ കൂട്ടിച്ചേര്‍ത്തത്. മറ്റൊരു ടെന്നീസ് താരം ജോണ്‍ മില്‍മാന്‍ ഓരോ എയ്‌സിനും 100 ആസ്‌ട്രേലിയന്‍ ഡോളര്‍ വീതം നല്‍കുമെന്നും അറിയിച്ചു.
ആസ്‌ട്രേലിയയും ന്യൂസിലന്റും തമ്മില്‍ മാര്‍ച്ചില്‍ നടക്കുന്ന രണ്ട് ഏകദിനങ്ങള്‍ കാട്ടുതീ ദുരിതാശ്വാസ ഫണ്ട് സ്വരൂപിക്കാന്‍ ഉപയോഗിക്കുമെന്നാണ് ക്രിക്കറ്റ് ആസ്‌ട്രേലിയ പ്രഖ്യാപിച്ചിരിക്കുന്നത്. ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണറും ഹൃദയംതൊടുന്ന ഒരുകുറിപ്പും ചിത്രവും സഹിതം കാട്ടുതീയെക്കുറിച്ച് ട്വിറ്ററില്‍ പ്രതികരിച്ചിട്ടുണ്ട്.