കോര്‍പറേറ്റ് മിനി ലോകകപ്പ് ഫെബ്രുവരി രണ്ടിന്
ഫെബ്രുവരി രണ്ടിന് മൂഴിക്കല്‍ അരീന ടര്‍ഫ് ഗ്രൗണ്ടിലാണ് സോക്കര്‍ ഉത്സവം നടക്കുക
കോര്‍പറേറ്റ് മേഖലയില്‍ ജോലി ചെയ്യുന്ന ഫുട്‌ബോള്‍ പ്രേമികള്‍ക്കായി എക്‌സ്പ്രസോ ഗ്ലോബൽ രണ്ടാമത് കോര്‍പറേറ്റ് മിനി ഫുട്‌ബോള്‍ ലോകകപ്പ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി രണ്ടിന് മൂഴിക്കല്‍ അരീന ടര്‍ഫ് ഗ്രൗണ്ടിലാണ് സോക്കര്‍ ഉത്സവം നടക്കുക. ഹാര്‍ലി ഡേവിഡ്‌സണ്‍, നെക്‌സ, മെഴ്സിഡസ് ബെൻസ് ബ്രിഡ്ജ്‌വേ മോട്ടോര്‍സ്, എ.എം മോട്ടോര്‍സ്, മാധ്യമം ദിനപത്രം, മീഡിയവൺ, ടി.സി വണ്‍, ലക്ഷ്യ, ഡിഎസി, സിയോക്‌സ്, ഇന്‍സ്‌പെയര്‍സ്, പെര്‍ഫെക്ട് സോഫ്റ്റുവയര്‍ സൊല്യൂഷന്‍സ്, തുടങ്ങി 32 പ്രമുഖസ്ഥാപനങ്ങള്‍ ടൂര്‍ണമെന്റിന്റെ ഭാഗമായി പരസ്പരം ഏറ്റുമുട്ടും.
ടൈറ്റിൽ സ്പോണ്സറായി ബ്യൂട്ടി മാർക്ക് ഗോൾഡും, വെഹിക്കിൾ പാർട്ണറായി എ എം മോട്ടോഴ്‌സും സ്പോർട്സ് പാർട്ണറായി കോസ്മോ സ്പോർട്സും മെഡിക്കൽ സ്പോണ്സറായി ബിഎംഎച്ചും റേഡിയോ പാർട്ണർ ആയി 92.7 റേഡിയോ മിർച്ചിയും ഈ ടൂർണമെന്റിന്റെ ഭാഗമാവുന്നു.
ഞായറാഴ്ച രാവിലെ 9മണിക്ക് ആരംഭിക്കുന്ന ഫൈവ്‌സ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളാകുന്ന ടീമിന് 50,000 രൂപയും ട്രോഫിയും ലഭിക്കും. റണ്ണേഴ്‌സ്അപ്പിന് 30,000 രൂപയാണ് സമ്മാനം. 25മിനിറ്റാണ് മത്സര ദൈര്‍ഘ്യം. ടൂർണമെന്റിൽ പങ്കെടുക്കുവാൻ 9633990239,753000331 എന്ന നമ്പറിൽ ബന്ധപ്പെടുക.