സാക്ഷാല്‍ ഇയാന്‍ റഷിനെ പോലും ഞെട്ടിച്ച കാസറോട്ടെ കുട്ട്യാളെ പന്ത് കളി..!

കളിയും പഠനവും ഒന്നിച്ച് കൊണ്ട് പോവാനാണ് ഇവരുടെ രക്ഷിതാക്കളുടെ തീരുമാനം

Update: 2020-09-01 02:43 GMT
Advertising

കാസര്‍കോട് ഉപ്പളയിലെ എട്ടും പതിമൂന്നും വയസ്സുള്ള വിദ്യാര്‍ഥികളുടെ കാല്‍പന്തുകളിയുടെ വീഡിയോ വൈറല്‍. വീഡിയോ കണ്ട് ലിവര്‍പൂളിന്റെ എക്കാലത്തെയും മികച്ച ഫുട്ബോള്‍ താരം ഇയാന്‍ റെഷ് നേരിട്ട് അഭിനന്ദന സന്ദേശം അയച്ചു. സന്ദേശം ലഭിച്ചതിന്റെ ത്രില്ലിലാണ് ലബീബും ഷുഹൈബും.

ഉപ്പളയിലെ അബ്ദുല്ല മാളികയുടെയും സഫീസയുടെയും മകനായ 13 ലബീബിന്റെയും നസീര്‍ മുനീറിന്റെയും നഫീസ സഫാനയുടെയും മകനായ എട്ട് വയസ്സുകാരന്‍ ഷുഹൈബിന്റെയും വീഡിയോയാണ് വൈറലായത്.

Full View

ബന്ധുവായ കര്‍ണാടക രഞ്ജി താരം സിനാന്‍ കാദറിന്റെ നേതൃത്വത്തിലാണ് പരിശീലനം. കളിയും പഠനവും ഒന്നിച്ച് കൊണ്ട് പോവാനാണ് രക്ഷിതാക്കളുടെ തീരുമാനം. ഇതിനായി ബംഗളൂരുവിലേക്ക് താമസം മാറ്റാനും ആലോചനയുണ്ട്.

Tags:    

Similar News