ലോകകപ്പ് യോഗ്യതാ മല്‍സരം: പാരഗ്വായ്ക്കെതിരെ അര്‍ജന്‍റീനയ്ക്ക് സമനില

ചൊവ്വാഴ്ച ലിമയിൽ വെച്ച്​ നടക്കുന്ന മത്സരത്തിൽ അർജൻറീന പെറുവിനെ നേരിടും.

Update: 2020-11-13 05:58 GMT

ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ മല്‍സരത്തില്‍ പാരഗ്വായ്ക്കെതിരെ അര്‍ജന്‍റീനയ്ക്ക് സമനില. ബോക്ക ജൂനിയേഴ്സിന്‍റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തില്‍ ഇരുടീമും ഓരോ ഗോള്‍ വീതം നേടി. ആദ്യ പകുതിയിലായിരുന്നു രണ്ടു ഗോളുകളും.

ഇരുപത്തിയൊന്നാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ പാരഗ്വായം ആണ് ആദ്യം മുന്നിലെത്തിയത്. ഏഞ്ചല്‍ റൊമേറോയാണ് ഗോള്‍ നേടിയത്. നാല്‍പ്പത്തിയൊന്നാം മിനിറ്റില്‍ നിക്കോളാസ് ഗോണ്‍സാലെസ് ആണ് അര്‍ജന്‍റീനയ്ക്ക് വേണ്ടി ഗോള്‍ നേടിയത്.

ക്യാപ്റ്റൻ ലയണൽ മെസിയടക്കമുള്ള കളിക്കാർക്ക്​പരിക്കേറ്റതിന്‍‌റെ ആശങ്ക അ‍ർജൻറീനക്കുണ്ടായിരുന്നു. ലാ ലിഗയിലെ അവസാന മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയ മെസിയുടെ പരിക്ക് പൂർണമായും ഭേദമായിരുന്നില്ല.

ചൊവ്വാഴ്ച ലിമയിൽ വെച്ച്​ നടക്കുന്ന മത്സരത്തിൽ അർജൻറീന പെറുവിനെ നേരിടും. അതേദിവസം ബൊളീവിയക്കെതിരെയാണ്​പാരഗ്വായിയുടെ മത്സരം

Tags:    

Similar News