'അനുഷ്കയെ സ്റ്റേഡിയത്തില്‍ കയറ്റരുത്': ഇന്ത്യന്‍ ടീം തോറ്റതിന് പഴി വീണ്ടും അനുഷ്കയ്ക്ക്

ഇന്ത്യന്‍ ടീം ആസ്ത്രേലിയയോട് തോറ്റതിനു പിന്നാലെ അനുഷ്ക ശര്‍മയ്ക്കെതിരെ നെഗറ്റീവ് കമന്‍റുകളും ട്രോളുകളും

Update: 2023-06-12 15:34 GMT

ഇന്ത്യന്‍ ക്രിക്കറ്റ് ടീം തോല്‍ക്കുമ്പോഴെല്ലാം നടി അനുഷ്ക ശര്‍മയ്ക്കെതിരെ സൈബര്‍ ആക്രമണമുണ്ടാവാറുണ്ട്. നമ്മുടെ രാജ്യത്തെ ആളുകൾ സ്ത്രീകളെ കുറ്റപ്പെടുത്താൻ ഇഷ്ടപ്പെടുന്നുവെന്ന് സഹികെട്ട് ബാറ്ററും അനുഷ്കയുടെ ഭര്‍ത്താവുമായ വിരാട് കോലിക്ക് നേരത്തെ പറയേണ്ടിവന്നിരുന്നു. പക്ഷെ ഇത്തവണയും മാറ്റമൊന്നുമില്ല. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ടീം ആസ്ത്രേലിയയോട് തോറ്റതിനു പിന്നാലെ അനുഷ്ക ശര്‍മയ്ക്കെതിരെ നെഗറ്റീവ് കമന്‍റുകളും ട്രോളുകളും നിറയുകയാണ് സോഷ്യല്‍ മീഡിയയില്‍.

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനായി ഇന്ത്യന്‍ ടീം ലണ്ടനിലെത്തിയപ്പോള്‍ അനുഷ്ക ശര്‍മയും ടീമിനൊപ്പമുണ്ടായിരുന്നു. 49 റൺസെടുത്ത് കോലി പുറത്തായതിന് ശേഷം അനുഷ്ക ദുഖിച്ചിരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ടീം തോറ്റതോടെ അനുഷ്കയെ സ്റ്റേഡിയത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കണമെന്ന ആവശ്യം സോഷ്യല്‍ മീഡിയയില്‍ ഉയരുകയാണ്.

Advertising
Advertising

ഐ.സി.സി ടൂർണമെന്‍റുകളിൽ സ്‌റ്റേഡിയത്തിൽ അനുഷ്‌ക ശർമയുള്ളപ്പോള്‍ ഇന്ത്യ വിജയിച്ച ചരിത്രം പൂജ്യം ശതമാനമാണെന്നാണ് അനുഷ്കക്കെതിരെ വ്യാപകമായി പ്രചരിക്കുന്ന ട്വീറ്റ്. അതേസമയം നിരവധി പേര്‍ അനുഷ്കക്കെതിരായ മോശം പരാമര്‍ശങ്ങളെ വിമര്‍ശിച്ച് രംഗത്തെത്തി. ഒരാള്‍ എഴുതിയതിങ്ങനെ-

"പ്രിയപ്പെട്ട അനുഷ്‌ക ശർമ, ഇന്ത്യ തോൽക്കുമ്പോഴെല്ലാം നിങ്ങൾ അനുഭവിക്കേണ്ടി വരുന്നതിൽ ഒരു ക്രിക്കറ്റ് ആരാധകൻ എന്ന നിലയിൽ ഞാൻ ഖേദിക്കുന്നു. നിങ്ങള്‍ സ്റ്റേഡിയത്തിലുള്ളപ്പോഴെല്ലാം രാജ്യത്തോടും പങ്കാളിയോടുമുള്ള സ്നേഹവും പിന്തുണയുമാണ് കാണാറുള്ളത്". ടി20 ലോകകപ്പോ ഏഷ്യാ കപ്പോ നടക്കുമ്പോള്‍ കാണാന്‍ അനുഷ്ക ശര്‍മ എത്തിയിരുന്നില്ല, എന്നിട്ടും തോറ്റില്ലേ എന്നും സോഷ്യല്‍ മീഡിയയില്‍ ചോദ്യമുയര്‍ന്നു.




Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News