എടികെ താരത്തിന് കോവിഡ്; ഒഡീഷയുമായുള്ള മത്സരം മാറ്റിവെച്ചു

അതേസമയം, ഗോവ എഫ്‌സിയും ചെന്നൈയിൻ എഫ്‌സിയും തമ്മിൽ 9.30ന് നടക്കുന്ന മത്സരത്തിൽ മാറ്റമൊന്നുമില്ല

Update: 2022-01-08 15:22 GMT

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് ഏഴരക്ക് നടക്കേണ്ടിയിരുന്ന എടികെ മോഹൻ ബഗാൻ - ഒഡീഷ എഫ്‌സി മത്സരം മാറ്റിവെച്ചു. കൊൽക്കത്ത ടീമംഗത്തിന് കോവിഡ് ബാധിച്ചതോടെയാണ് മത്സരം മാറ്റിവെച്ചത്. ഇന്ത്യൻ സൂപ്പർ ലീഗ് ഔദ്യോഗിക സാമൂഹിക മാധ്യമപേജുകളിലൂടെയാണ് വിവരം പങ്കുവെച്ചത്. ആരോഗ്യവിദ്ഗധരുമായി സംസാരിച്ച ശേഷമാണ് ടൂർണമെൻറിലെ 53ാമത് മത്സരം മാറ്റിവെച്ചതെന്നും അധികൃതർ അറിയിച്ചു.

ഇന്ന് ഫത്തോർദയിലെ പിഎൻജി സ്‌റ്റേഡിയത്തിലായിരുന്നു മത്സരം നടക്കേണ്ടിയിരുന്നത്. മത്സരത്തിന്റെ ഷെഡ്യൂൾ മാറ്റി നിശ്ചയിക്കുമെന്ന് അധികൃതർ പറഞ്ഞു. വിവിധ ടീമുകളിലെ താരങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനായി സംഘാടകർ അതീവ ശ്രദ്ധയിലാണെന്നും പറഞ്ഞു. ഗോവയിലെ മൂന്നു സ്‌റ്റേഡിയങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്. അതേസമയം, ഗോവ എഫ്‌സിയും ചെന്നൈയിൻ എഫ്‌സിയും തമ്മിൽ 9.30ന് നടക്കുന്ന മത്സരത്തിൽ മാറ്റമൊന്നുമില്ല.

Advertising
Advertising

ആദ്യമായാണ് ഈ സീസണിൽ മത്സരം മാറ്റിവെക്കുന്നത്.

ATK Mohan Bagan-Odisha FC match in the Indian Super League scheduled for 7.30 am today has been postponed. The match was postponed due to Covid in Kolkata team

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News