പ്രൈം വോളി: ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സിനെ തോല്‍പ്പിച്ച് ബെംഗളൂരു ടോര്‍പ്പിഡോസ് സൂപ്പര്‍ 5 സാധ്യത നിലനിര്‍ത്തി

നാളെ വൈകിട്ട് 6.30ന് നടക്കുന്ന മത്സരത്തില്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് ഡല്‍ഹി തൂഫാന്‍സിനെ നേരിടും

Update: 2024-03-04 15:35 GMT

ചെന്നൈ: പ്രൈം വോളിബോള്‍ ലീഗിന്റെ മൂന്നാം സീസണില്‍ സൂപ്പര്‍ 5 സാധ്യത നിലനിര്‍ത്തി ബെംഗളൂരു ടോര്‍പ്പിഡോസ്. തിങ്കളാഴ്ച ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് ടീം തോല്‍പ്പിച്ചു. സ്‌കോര്‍: 15-6, 15-11, 15-12. സേതു ടി.ആര്‍ ആണ് കളിയിലെ താരം.

സേതു തകര്‍പ്പന്‍ സെര്‍വുകളിലൂടെ ഹൈദരാബാദിന്റെ പ്രതിരോധത്തെ വിറപ്പിച്ചു. ഹൈദരാബാദിനായി സാഹില്‍ കുമാര്‍ ആക്രമണത്തിന് ശ്രമിച്ചെങ്കിലും സ്രജന്‍ ഷെട്ടി പ്രതിരോധം തീര്‍ത്തു.

മികച്ച ടീം കളിയായിരുന്നു ബെംഗളൂരിന്റേത്. അതേസമയം, ഹൈദരാബാദ് താരങ്ങള്‍ക്കിടയിലെ ആശയകുഴപ്പം കോര്‍ട്ടില്‍ വ്യക്തമായിരുന്നു. അവസരം മുതലെടുത്ത ടോര്‍പ്പിഡോസ് മുന്നേറി. 

നാളെ വൈകിട്ട് 6.30ന് നടക്കുന്ന മത്സരത്തില്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് ഡല്‍ഹി തൂഫാന്‍സിനെ നേരിടും. നിലവില്‍ എട്ട് പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ഡല്‍ഹി. ഇന്ന് ജയിച്ചാല്‍ ടീമിന് രണ്ടാം സ്ഥാനത്തെത്താം. കഴിഞ്ഞ ആറ് മത്സരങ്ങളും തോറ്റ ബ്ലൂ സ്‌പൈക്കേഴ്‌സിന്റെ സൂപ്പര്‍ 5 പ്രതീക്ഷകള്‍ നേരത്തെ അസ്തമിച്ചിരുന്നു. 

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

Chief Web Journalist

By - Web Desk

contributor

Similar News