രക്ഷയില്ലാതെ ഇംഗ്ലണ്ട്; ആസ്‌ത്രേലിയക്ക് 33 റൺസ് ജയം

ആസ്‌ത്രേലിയക്കായി ആദം സാംപ 10 ഓവറിൽ 21 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി.

Update: 2023-11-04 17:19 GMT

അഹമ്മദാബാദ്: ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ ആസ്‌ത്രേലിയക്ക് 33 റൺസ് ജയം. 287 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 48.1 ഓവറിൽ 253 റൺസിന് എല്ലാവരും പുറത്തായി. ഇംഗ്ലീഷ് നിരയിൽ ബെൻസ്റ്റോക്‌സും (90 പന്തിൽ 64), ഡേവിഡ് മാലാനും (64 പന്തിൽ 50 ) അർധ സെഞ്ചുറി നേടി. ആസ്‌ത്രേലിയക്കായി ആദം സാംപ 10 ഓവറിൽ 21 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. മിച്ചൽ സ്റ്റാർക്, ജോഷ് ഹേസൽവുഡ്, പാറ്റ് കമ്മിൻസ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.



Advertising
Advertising

അവസാന ഓവറുകളിൽ ക്രിസ് വോക്‌സും ആദിൽ റഷീദും നടത്തിയ ചെറുത്തുനിൽപാണ് ഇംഗ്ലണ്ടിന്റെ തോൽവി ഭാരം കുറച്ചത്. വോക്‌സ് 32 റൺസും ആദിൽ റഷീദ് 20 റൺസും നേടി. നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ട് നിലവിൽ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരാണ്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ആസ്‌ത്രേലിയ മാർനസ് ലബുഷെയ്ൻ, സ്റ്റീവ് സ്മിത്ത്, കാമറൂൺ ഗ്രീൻ, മാർക്കസ് സ്റ്റോയ്‌നിസ് എന്നിവരുടെ ഇന്നിങ്‌സുകളുടെ ബലത്തിലാണ് 49.3 ഓവറിൽ 286 റൺസ് നേടിയത്. മാർനസ് ലബുഷെയ്ൻ (83 പന്തിൽ 71) റൺസെടുത്തു. കാമണറൂൺ ഗ്രീൻ (52 പന്തിൽ 47), സ്റ്റീവ് സ്മിത്ത് (52 പന്തിൽ 44) മാർകസ് സ്റ്റോയ്‌നിസ് (32 പന്തിൽ 35) എന്നിവരാണ് പ്രധാന സ്‌കോറർമാർ.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News