ഐ.പി.എൽ: ഹാട്രിക് വിജയം ലക്ഷ്യമിട്ട് ഹൈദരാബാദിനെതിരെ കൊൽക്കത്തൻ പടയിറങ്ങുന്നു

ഗുജറാത്തിനെതിരെയുള്ള മത്സരത്തിൽ തകർപ്പൻ ഫിനിഷിംഗ് നടത്തിയ റിങ്കു സിംഗിനെയാണ് ആരാധകർ ഉറ്റുനോക്കുന്നത്

Update: 2023-04-14 14:11 GMT

കൊൽക്കത്ത: ഐ.പി.എല്ലിൽ ഹാട്രിക് വിജയം ലക്ഷ്യമിട്ട് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇന്ന് സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഇറങ്ങുന്നു. 2023 ഐ.പി.എല്ലിലെ 19ാം മത്സരം കൊൽക്കത്തയുടെ തട്ടകമായ ഈഡൻ ഗാർഡൻസിൽ വെച്ചാണ് നടക്കുക. ഗുജറാത്ത് ടൈറ്റൻസിനും റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനുമെതിരെ നടന്ന കഴിഞ്ഞ മത്സരങ്ങളിൽ കൊൽക്കത്ത തകർപ്പൻ വിജയങ്ങൾ നേടിയിരുന്നു. ഇന്ന് ഹൈദരാബാദിനെ കൂടി തോൽപ്പിച്ച് പോയിൻറ് പട്ടികയിൽ മുന്നേറാനാണ് ഇവരുടെ ശ്രമം. അതേസമയം, ടൂർണമെൻറിലെ ആദ്യ വിജയം നേടിയ ആത്മവിശ്വാസത്തിലാണ് സൺ റൈസേഴ്‌സ്. പഞ്ചാബ് കിംഗ്‌സിനെതിരെ നടന്ന കഴിഞ്ഞ മത്സരത്തിൽ ടീം എട്ട് വിക്കറ്റിനാണ് വിജയിച്ചത്.

Advertising
Advertising

2022 ഐ.പി.എൽ സീസണിൽ പൂനെയിൽ വെച്ച് ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ 54 റൺസിന് കൊൽക്കത്തൻ സംഘമാണ് വിജയിച്ചിരുന്നത്. സൺറൈസേഴ്‌സും നൈറ്റ് റൈഡേഴ്‌സും തമ്മിൽ 23 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. ഇവയിൽ 15 മത്സരങ്ങൾ കൊൽക്കത്ത ജയിച്ചപ്പോൾ എട്ടെണ്ണത്തിലാണ് ഹൈദരാബാദ് വിജയിച്ചത്.

ഹാരി ബ്രൂക്, മായങ്ക് അഗർവാൾ, ഹെൻട്രിച്ച് ക്ലാസൻ തുടങ്ങിയവരടങ്ങുന്ന ഹൈദരാബാദ് കടലാസിലെ കരുത്തരാണ്. എന്നാൽ ആദ്യ രണ്ട് മത്സരങ്ങളിലും എയ്ഡൻ മർക്രമിന്റെ സംഘത്തിന് മികവ് പ്രകടിപ്പിക്കാനായിരുന്നില്ല. ആദ്യ മത്സരത്തിൽ രാജസ്ഥാനോട് 72 റൺസിനും രണ്ടാം മത്സരത്തിൽ ലഖ്‌നൗവിനോട് അഞ്ച് വിക്കറ്റിനും ടീം തോറ്റിരുന്നു. ഗുജറാത്തിനെതിരെയുള്ള മത്സരത്തിൽ തകർപ്പൻ ഫിനിഷിംഗ് നടത്തിയ റിങ്കു സിംഗിനെയാണ് ആരാധകർ ഉറ്റുനോക്കുന്നത്. 21 പന്തിൽ 48 റൺസാണ് താരം ആ മത്സരത്തിൽ അടിച്ചുകൂട്ടിയത്.





Kolkata Knight Riders will take on Sunrisers Hyderabad today, aiming for a hat-trick in the IPL.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News