പിന്നോട്ട് നീങ്ങി ഒറ്റക്കയ്യിൽ ക്യാച്ച് എടുത്ത് സിറാജ്; കയ്യടി

വിൻഡീസിന്റെ ബാറ്റർ ജെർമെയ്ൻ ബ്ലാക്ക് വുഡിനെയാണ് മിന്നൽ ക്യാച്ചിലൂടെ പുറത്താക്കിയത്

Update: 2023-07-13 03:36 GMT
Editor : rishad | By : Web Desk

സിറാജിന്റെ ക്യാച്ച് 

ഡൊമിനിക്ക: വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ തകർപ്പൻ ക്യാച്ചുമായി ഇന്ത്യയുടെ മുഹമ്മദ് സിറാജ്. വിൻഡീസിന്റെ ബാറ്റർ ജെർമെയ്ൻ ബ്ലാക്ക് വുഡിനെയാണ് മിന്നൽ ക്യാച്ചിലൂടെ പുറത്താക്കിയത്. രവീന്ദ്ര ജഡേജക്കായിരുന്നു വിക്കറ്റ്. ആദ്യ ഇന്നിങ്‌സിലെ 28ാം ഓവറിലായിരുന്നു ക്യാച്ച്. ജഡേജയുടെ പന്തിനെ ക്രീസ് വിട്ട് കയറി അടിച്ച ബ്ലാക്ക്‌വുഡിന് പിഴച്ചു.

മിഡ് ഓഫിന് മുകളിലൂടെ വേഗം കുറഞ്ഞ് പോയ പന്ത് സിറാജ് പിന്നോട്ട് നീങ്ങി കൈപ്പിടിയിലൊതുക്കുകയായിരുന്നു. ക്യാച്ചിന് പിന്നാലെ സിറാജിന്റെ ലാൻഡിങും പിഴച്ചു. കൈ ഇടിച്ചു വീണതിന്റെ വേദന താരത്തിന്റെ മുഖത്ത് പ്രകടമായിരുന്നു. സഹതാരങ്ങളെല്ലാം ഓടിയെത്തി സിറാജിനെ അഭിനന്ദിച്ചു. ഈ ക്യാച്ച് പിന്നീട് സമൂഹമാധ്യമങ്ങളിൽ വൈറലായി. മത്സരത്തിൽ സിറാജ് ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു.

Advertising
Advertising

രവിചന്ദ്ര അശ്വിൻ അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോൾ വിൻഡീസിന്റെ ഇന്നിങ്‌സ് 150ന് അവസാനിക്കുകയായിരുന്നു. മറുപടി ബാറ്റിങിൽ ഇന്ത്യയുടെ ഇന്നിങ്‌സ് വിക്കറ്റ് നഷ്ടമില്ലാതെ 80 റൺസെന്ന നിലയിലാണ്. രോഹിത് ശർമ്മയും യുവതാരം യശ്വസി ജയ്‌സ്വാളുമാണ് ക്രീസിൽ.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News