വിമാന യാത്രക്കിടെ സ്‌കോർ എത്രയായെന്ന് യാത്രക്കാരൻ; കുറിപ്പടി നൽകി പൈലറ്റിന്റെ മറുപടി

ഞായറാഴ്ച ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടി20 മത്സരം നടക്കുമ്പോഴായിരുന്നു ക്രിക്കറ്റ് ആരാധകൻ പൈലറ്റിനോട് സ്കോർ അപ്ഡേറ്റ് ആവശ്യപ്പെട്ടത്

Update: 2022-10-31 13:14 GMT
Editor : afsal137 | By : Web Desk
Advertising

മുംബൈ: രാജ്യത്തെ കോടിക്കണക്കിന് വരുന്ന സാധാരണ ജനങ്ങൾക്ക് ക്രിക്കറ്റ് ആഘോഷവും വികാരവുമാണ്. മത്സരത്തിൽ എന്ത് സംഭവിക്കുമെന്ന് ആകാംക്ഷയോടെ ഉറ്റു നോക്കുന്ന ക്രിക്കറ്റ് ആരാധകർക്ക് ഒരു നിമിഷം സ്‌കോർ അറിയാൻ സാധിച്ചില്ലെങ്കിലുള്ള അവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ. സ്‌കോർ സംബന്ധിച്ച് വിവരങ്ങളറിയാൻ ആളുകൾ വിവിധ മാർഗങ്ങൾ തേടുന്നു. വിമാന യാത്രക്കിടെ ഒരു ക്രിക്കറ്റ് ആരാധകൻ ഇൻഡിഗോ വിമാനത്തിലെ പൈലറ്റിനോട് സ്‌കോർ അപ്ഡേറ്റ് ആവശ്യപ്പെട്ടതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. പൈലറ്റ് സന്തോഷത്തോടെ ആ ദൗത്യം ഏറ്റെടുക്കുകയായിരുന്നു

ഞായറാഴ്ച ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടി20 മത്സരം നടക്കുമ്പോഴായിരുന്നു ഇത്. സ്‌കോർ അപ്ഡേറ്റിനെക്കുറിച്ച് വിമാനത്തിനിടെ പൈലറ്റ് അയച്ച കുറിപ്പിന്റെ ഫോട്ടോ ട്വിറ്ററിൽ പങ്കുവെച്ചപ്പോൾ വൻ സ്വീകാര്യതയാണ് ലഭിച്ചത്. ഇന്ത്യ കളിയിൽ തോറ്റു, എന്നാൽ പൈലറ്റിന്റെ നടപടി ആളുകളുടെ മനം കവർന്നുവെന്നാണ് നെറ്റിസൺമാരുടെ അഭിപ്രായം. സ്‌കോർ അപ്‌ഡേറ്റ് ആവശ്യപ്പെട്ടപ്പോൾ പൈലറ്റ് കൈകൊണ്ട് എഴുതിയ ഒരു കുറിപ്പ് അയച്ചുവെന്ന് കാണിച്ച് വിക്രം ഗാർഗ എന്ന ഉപയോക്താവാണ് ട്വീറ്റ് ചെയ്തത്.

എസ്.എ 33/03, 6 ഓവർ, ഐ.എൻ.ഡി 133/9 എന്നാണ് കുറിപ്പിലുള്ളത്. ഞായറാഴ്ച പോസ്റ്റ് ചെയ്ത ട്വീറ്റ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഇൻഡിഗോയും ഗാർഗയുടെ ട്വീറ്റിനോട് പ്രതികരിച്ചു. പെർത്തിൽ ഞായറാഴ്ച നടന്ന ടി20 മത്സരത്തിൽ ദക്ഷിണാഫ്രിക്ക ഇന്ത്യയെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News