റിഷഭ് പന്തിനെ വിദഗ്ധ ചികിത്സക്കായി മുംബൈയിലേക്ക് മാറ്റും

മുംബൈ ലീലാവതി ആശുപത്രിയിൽ ബി.സി.സി.ഐയുടെ വിദഗ്ധ ഡോകർമാരുടെ സംഘമാണ് പന്തിനെ ചികിത്സിക്കുക.

Update: 2023-01-04 07:18 GMT

ന്യൂഡൽഹി: വാഹനാപകടത്തിൽ പരിക്കേറ്റ ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്തിനെ വിദഗ്ധ ചികിത്സക്കായി മുംബൈയിലേക്ക് മാറ്റും. ഇന്ന് തന്നെ ആശുപത്രി മാറ്റുമെന്നാണ് ബി.സി.സി.ഐ നൽകുന്ന വിവരം. നേരത്തെ ഡൽഹിയിലെ ആശുപത്രിയിലേക്ക് മാറ്റുമെന്നാണ് പറഞ്ഞിരുന്നത്. പിന്നീട് മുംബൈയിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു.

മുംബൈ ലീലാവതി ആശുപത്രിയിൽ ഇതുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. കാൽപാദത്തിലെ പൊട്ടലുകൾ അടക്കം സാരമായി പരിക്കേറ്റ താരത്തെ എത്രയും വേഗം കളിക്കളത്തിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് ബി.സി.സി.ഐ.

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് റിഷഭ് പന്ത് ഓടിച്ച കാർ അപകടത്തിൽപ്പെട്ടത്. ഡെറാഡൂണിലെ മാക്‌സ് ആശുപത്രിയിലാണ് താരം ഇപ്പോഴുള്ളത്. മുംബൈ ലീലാവതി ആശുപത്രിയിൽ ബി.സി.സി.ഐയുടെ വിദഗ്ധ ഡോകർമാരുടെ സംഘമാണ് പന്തിനെ ചികിത്സിക്കുക.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News