'ഞങ്ങൾ പഹൽഗാം ഭീകരാക്രമണത്തിലെ ഇരകളുടെയൊപ്പം' ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ്

Update: 2025-09-15 04:11 GMT
Editor : Harikrishnan S | By : Sports Desk

ദുബൈ: ഏഷ്യ കപ്പിലെ പാകിസ്താനെതിരെയുള്ള വിജയം ഇന്ത്യൻ സേനക്കും പഹൽഗാം ഭീകരാക്രമണത്തിലെ ഇരകൾക്കും സമർപ്പിച്ച് ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ്. മത്സരശേഷം നടന്ന പത്ര സമ്മേളനത്തിലാണ് സൂര്യകുമാർ ഇത് പറഞ്ഞത്. ഇന്നലെ നടന്ന മത്സരത്തിൽ ടോസ്സിടുന്ന വേളയിൽ പാക്കിസ്ഥാൻ ക്യാപ്റ്റന് കൈ കൊടുക്കാൻ വിസമ്മതിച്ച ഇന്ത്യൻ നായകനെ നമ്മൾ കണ്ടിരുന്നു. മത്സരത്തിൽ പൂർണ അധിപത്യത്തോടെ ഏഴു വിക്കറ്റിനാണ് ഇന്ത്യ പാകിസ്ഥാനെ തകർത്തത്. മത്സര ശേഷവും പരോക്ഷ പ്രതിഷേധങ്ങൾ തുടർന്ന ഇന്ത്യ പാകിസ്ഥാൻ താരങ്ങൾക്കു കൈകൊടുക്കാതെ ഡ്രസിങ് റൂമിലേക്ക് മടങ്ങി.

Advertising
Advertising

പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങൾ രൂക്ഷമായി നിൽക്കേ മത്സരം ബഹിഷ്കരിക്കാനുള്ള ആഹ്വാനങ്ങൾ പല ഭാഗത്തു നിന്നും ഉയർന്നിരുന്നു. എന്നാൽ മത്സരം മുന്നോട്ടു പോവുകയും തുടർന്ന് ഇന്ത്യ ജയിക്കുകയും ചെയ്തു. എന്നാൽ ഫീൽഡിലും പുറത്തും ഇന്ത്യൻ ക്യാപ്റ്റന്റെ പ്രതിഷേധങ്ങൾ ഇന്നലെ ചർച്ച ആയിരുന്നു. മത്സരം ശേഷം നടന്ന പത്ര സമ്മേളനത്തിൽ സൂര്യകുമാർ ഇങ്ങനെ പറഞ്ഞു."പഹൽഗാം ഭീകരാക്രമണത്തിലെ ഇരകളുടെ കുടുംബങ്ങൾക്കൊപ്പം ഞങ്ങൾ നിലകൊള്ളുന്നു. ഞങ്ങൾ ഞങ്ങളുടെ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു. ധീരത കാണിച്ച ഞങ്ങളുടെ എല്ലാ സായുധ സേനകൾക്കും ഈ വിജയം സമർപ്പിക്കുന്നു. അവർ നമ്മെയെല്ലാം തുടർന്നും പ്രജോദിപ്പിക്കട്ടെ, അവർക്ക് പുഞ്ചിരിയേകാൻ ഇനിയും അവസരങ്ങൾ ഉണ്ടാക്കാൻ ഗ്രൗണ്ടിൽ ഞങ്ങൾ പരിശ്രമിക്കും"

പാകിസ്താനെതിരെയുള്ള ജയത്തോടെ ഇന്ത്യ സൂപ്പർ ഫോറിലേക്ക് മുന്നേറുകയും ചെയ്തു. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്ത്യ വെള്ളിയാഴ്ച ഒമാനെതിരെ ഇറങ്ങും.

Tags:    

Writer - Harikrishnan S

contributor

Editor - Harikrishnan S

contributor

By - Sports Desk

contributor

Similar News